
പത്തനംതിട്ട: പി.ജെ. കുര്യനും വിവാദ ദല്ലാള്‍ നന്ദകുമാറിനും എതിരേ ആഞ്ഞടിച്ച് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണി. നന്ദകുമാര്‍ തനിക്കെതിരേ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം ആണെന്നും പിന്നില്‍ പി.ജെ. കുര്യനാണെന്നും അനില്‍ ആന്റണി ആരോപിച്ചു. ഇപ്പോള്‍ നന്ദകുമാര്‍ ഉയര്‍ത്തുന്ന ആരോപണം തെരഞ്ഞെടുപ്പ് കാലത്തെ ചിലരുടെ അജണ്ഡയാണെന്നും പരാജയഭീതി കാരണം കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും പറഞ്ഞു.
അതേസമയം നന്ദകുമാറുമായി പരിചയമുണ്ടെന്നത് അനില്‍ നിഷേധിച്ചിട്ടില്ല. എന്നാല്‍ തനിക്ക് നന്ദകുമാറിനെ പരിചയപ്പെടുത്തി തന്നത് പി.ജെ. കുര്യനാണെന്നും പറഞ്ഞു. ദല്ലാള്‍ നന്ദകുമാര്‍ ക്രിമിനലാണെന്നും ജഡ്ജിയെ മാറ്റുന്നതടക്കമുള്ള നടക്കാത്ത ചില ആവശ്യങ്ങളുമായി തന്നെ കാണാന്‍ വന്നിരുന്നു എന്നും പറഞ്ഞു. പി.ജെ. കുര്യന്റെ ആളാണ് നന്ദകുമാറെന്നും പിജെ കുര്യനെതിരേ ഉയര്‍ന്ന പ്രമാദമായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടത് നന്ദകുമാറായിരുന്നെന്നും നന്ദകുമാറിനെ താന്‍ പരിചയപ്പെടുന്നതെന്നും പറഞ്ഞു.
പി.ജെ. കുര്യനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കരുണാകരനെയും ആന്റണിയെയും ഉമ്മന്‍ചാണ്ടിയെയും ചതിച്ചയാളാണ് പി.ജെ. കുര്യനെന്നും അദ്ദേഹം ഈ നേതാക്കളുടെ കുതികാല് വെട്ടിയാണെന്നും പറഞ്ഞു. പിജെ കുര്യനും ആന്റോആന്റണിയൂം ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് നന്ദകുമാര്‍ പെട്ടെന്ന് അവതരിച്ചതെന്നും പറഞ്ഞു. 25 ലക്ഷം അനിലില്‍ നിന്നും തിരികെ കിട്ടാന്‍ നന്ദകുമാര്‍ തന്നെ സമീപിച്ചെന്ന് നേരത്തേ പി.ജെ. കുര്യന് പറഞ്ഞിരുന്നു. സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിയമനത്തിന് അനില്‍ പണം വാങ്ങിയെന്നാണ് ആരോപണ






