ബെംഗളൂരു ജാലഹള്ളിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗംഗാദേവി പരപ്പന അഗ്രഹാര ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. ഗംഗാദേവിയെ വ്യാഴാഴ്ച രാത്രിയാണ് ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഗംഗാദേവിയെ ബുധനാഴ്ചയാണ് കുട്ടികളുടെ കൊലപാതകത്തിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ദിനം തന്നെ ഇവര് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് ഈ ആത്മഹത്യാശ്രമം തടയുകയായിരുന്നു.
ഗംഗാദേവി തന്റെ രണ്ട് കുട്ടികളോടൊപ്പം ജാലഹള്ളിയിലാണ് താമസിച്ചിരുന്നത്. ലൈംഗികാതിക്രമക്കേസിൽ ജയിലിൽ കഴിയുകയാണ് ഇവരുടെ ഭർത്താവ്. ആന്ധ്ര സ്വദേശികളാണ് ഇരുവരും. മുന്പ് ഒരു സ്വകാര്യ കമ്പനിയുടെ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്തിരുന്ന ഗംഗാദേവി 10 വർഷം മുമ്പാണ് വിവാഹിതയാകുന്നത്. കുടുംബ കലഹമായിരിക്കാം കൊലപാതകത്തിനും ആത്നഹത്യക്കും കാരണമെന്ന് പോലീസ് പറഞ്ഞു.

Comments