More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മാഹിയില്‍ പ്രചരണം ഇന്നവസാനിക്കും ; വോട്ടെടുപ്പ് കേരളത്തേക്കാള്‍ രണ്ടാഴ്ച മുമ്പ്

Authored by സി.ഒ.ടി. അസീസ് | Last updated: 17 Apr 2024, 8:58 AM | 2 min read

Print
മാഹിയില്‍ പ്രചരണം ഇന്നവസാനിക്കും ; വോട്ടെടുപ്പ് കേരളത്തേക്കാള്‍ രണ്ടാഴ്ച മുമ്പ്
കോഴിക്കോട് : കേരളത്തിലെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മാഹിയിലെ വോട്ടെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. ഈ മാസം 19-നു നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ മാഹിയില്‍ വോട്ടെടുപ്പ് നടക്കും. ഏറ്റവും വാശിയേറിയ വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ വടകര, തലശേരി അസംബ്ലി സീറ്റുകളാണ് അതിരുകളിലെങ്കിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലൊരിടത്തും വലിയ ആവേശം കാണാനില്ല. ഇന്നാണ് (17) മാഹിയിലെ പരസ്യ പ്രചാരണം അവസാനിക്കുന്നത്.

മാഹിയുടെ സിരാകേന്ദ്രമായ സെന്റ് തെരേസാ ബസിലിക്കയുടെ പരിസരത്തോ, കിലോമീറ്ററുകള്‍ അകലെ രണ്ടാമത്തെ ടൗണ്‍ഷിപ്പായ പള്ളൂരിലോ പ്രചാരണത്തിന്റെ ആരവം കാണാനേയില്ല. 31 പോളിംഗ് ബൂത്തുകളാണ് ഇത്തവണ മാഹിയില്‍. എല്ലാറ്റിന്റേയും നിയന്ത്രണം വനിതാ ഉദ്യോഗസ്ഥര്‍ക്കാണ്. 123 വനിതാ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. മാഹിയിലാകെ 31,038 വോട്ടര്‍മാരുണ്ട്. ഇവരിലും വനിതകളാണ് കൂടുതല്‍-16,675 വനിതാ വോട്ടര്‍മാരും 14,363 പുരുഷ വോട്ടര്‍മാരും. ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം മാഹിയില്‍ ചലനമുണ്ടാക്കിയ ഏക വിഷയം കേരളത്തിലെ ബി.ജെ.പി നേതാവ് പി.സി ജോര്‍ജിന്റെ വിവാദ പ്രസ്താവനയാണ്.

കോഴിക്കോട് മുതലക്കുളത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത ജോര്‍ജ് മാഹിയിലെ സ്ത്രീകളെ അവഹേളിച്ച് പ്രസ്താവനയിറക്കിയതു വന്‍ പ്രതിഷേധത്തിനിടയാക്കി. ഇതിനെതിരെ മാഹിയിലെ സ്ത്രീകള്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കുകയുണ്ടായി. അതേസമയം, ദേശീയ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചമുരെഴുത്തുകളോ, സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളോ കാണാനേയില്ല. പുതുച്ചേരി സംസ്ഥാനത്ത് ഒരു സീറ്റ് മാത്രമേയുള്ളുവെങ്കിലും എന്‍.ഡി.എ ഏറെ പ്രാധാന്യത്തോടെയാണ് മത്സരത്തെ കാണുന്നത്. ആഭ്യന്തര മന്ത്രിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതും അതുകൊണ്ടുതന്നെ. നിലവില്‍ കോണ്‍ഗ്രസിലെ വൈദ്യലിംഗമാണ് പോണ്ടിച്ചേരിയെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.

ഇന്ത്യാ ബ്ലോക്ക് സ്ഥാനാര്‍ഥി പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും സിറ്റിംഗ് എം.പിയുമായ വി. വൈദ്യലിംഗത്തെ ബി.ജെ.പിയുടെ ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രി എ നമശിവായമാണ് നേരിടുന്നത്. ഇത്തവണ കോണ്‍ഗ്രസ് നേരിട്ട് ബി.ജെ.പിയെ നേരിടുകയാണ്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നാമനിര്‍ദ്ദേശത്തിലൂടെയും മറ്റുമായി ബി.ജെ.പി പുതുച്ചേരിയില്‍ നിര്‍ണായക ശക്തിയായി. എന്‍.ആര്‍ കോണ്‍ഗ്രസിന് പത്തും ബി.ജെ.പിക്ക് ആറും സീറ്റുകളാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. സംസ്ഥാനത്തെ മുഖ്യഭരണകക്ഷി എന്‍.ആര്‍ കോണ്‍ഗ്രസ് ആയിരുന്നിട്ടും ബി.ജെ.പിയാണ് ലോകസഭയിലേക്ക് മത്സരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി രംഗസാമിയുടെ മരുമകന്‍ കൂടിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ നമശിവായം. പുതുച്ചേരിയില്‍ ഇന്ത്യ സംഖ്യത്തിന്റെ ഭാഗമാണെങ്കിലും മാഹിയില്‍ സി.പി.എം കോണ്‍ഗ്രസ്സിനെ എതിര്‍ക്കുകയാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പ്രഭുദേവനെ പിന്തുണയ്ക്കാനാണ് കണ്ണൂര്‍ ജില്ലാ ഘടകത്തിന്റെ ഭാഗമായ മാഹി സി.പി.എമ്മിലെ തീരുമാനം.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും അതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ ചിതറി കിടക്കുന്ന കാരയ്ക്കല്‍, മാഹി, യാനം എന്നിവിടങ്ങളിലും 30 നിയമസഭാ മണ്ഡലങ്ങളിലായി 10,20,914 വോട്ടര്‍മാരുണ്ട്. പുതുച്ചേരി ലോകസഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.നമശിവായം മാഹിയില്‍ റോഡ് ഷോ നടത്തിയിരുന്നു. കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ പൂഴിത്തലയില്‍ നിന്നും ബൈക്കുകളുടെ അകമ്പടിയോടെയാണ് നമശിവായത്തിന്റെ റോഡ് ഷോ തുടങ്ങിയത്. മൂലക്കടവിലായിരുന്നു സമാപനം. റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥിക്ക് പുറമേ പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസ്വാമി, എം.എല്‍.എ കെ. വെങ്കിടേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം, കോണ്‍ഗ്രസ് പുതുച്ചേരിയ്ക്ക് സ്വതന്ത്ര സംസ്ഥാന പദവി നല്‍കുമെന്ന വാഗ്ദാനവുമായാണ് വോട്ടര്‍മാരെ സമീപിക്കുന്നത്.

Tags

  • election
  • mahi

About Author:

Author photo

സി.ഒ.ടി. അസീസ്

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

സിംബാബ്‌വെയിലെ കരീബ തടാകത്തിൽ ബോട്ട് മറിഞ്ഞു; 44 മരണം

photo- Representative

വനപാത അടഞ്ഞു , വഴിയും വണ്ടിയും ഇല്ല; ; ഇടമലക്കുടിയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് വടിയില്‍ തുണികെട്ടി ചുമന്ന്

കേരള ‘ കേരളം ‘ ആയി; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിലെ ബില്‍ രാജ്യസഭയും കടന്നു

കേരള ‘ കേരളം ‘ ആയി; സംസ്ഥാനത്തിന്റെ പേരുമാറ്റത്തിലെ ബില്‍ രാജ്യസഭയും കടന്നു

photo; representative image

നാദാപുരത്ത് തെരുവുനായ ആക്രമണം; നാലുപേർക്ക് പരിക്ക്

photo-facebook

ബെംഗളൂരുവില്‍ ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മലയാളി യുവതി മരിച്ചു

photo ; facebook

അമൃതാനന്ദമയിയെ സന്ദർശിച്ചതിൽ നിലപാട് മാറ്റമില്ല; ‘ബാക്കി മുഖ്യമന്ത്രിയോട് ചോദിക്കണം’: കെ.എം. ഷാജി

Comments