മുംബൈ: ലോകത്തെവിടെയായാലും നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് അധോലോകം അവരുടേതായ ഒരിടം സൃഷ്ടിക്കാറുണ്ട്. സ്വന്തമായ നിയമങ്ങളും സ്വന്തം ശിക്ഷാരീതികളും പുലര്‍ത്തുന്ന സമാന്തര ലോകത്ത് രഹസ്യങ്ങള്‍ അങ്ങിനെ തന്നെ സൂക്ഷിക്കാന്‍ അവരുടെതായ സ്വന്തം ഭാഷയുമുണ്ട്. കോടികളെ 'ഖാഖി' യെന്നും ആളെ കൊല്ലാനുള്ള ക്വട്ടേഷന്‍ 'സുപാരി' യെന്നും രഹസ്യനാമം ഉപയോഗിക്കുന്ന മുംബൈ അധോലോകം മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നത് ബോളിവുഡ് താരങ്ങളുടെ വിഖ്യാത നാമങ്ങളാണ്.
ബോളിവുഡിലെ കൊച്ചു നായിക ആലിയാഭട്ട് മുതല്‍ സൂപ്പര്‍താരം സല്മാന് ഖാനെ വരെ അധോലോകം മയക്കുമരുന്നിനായി ഉപയോഗിക്കുന്നതായിട്ടാണ് പോലീസിന് കിട്ടിയിരിക്കുന്ന രഹസ്യവിവരം. ഈ രീതിയില്‍ പോലീസിന് മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തില്‍ മയക്കുമരുന്ന് വില്‍പ്പനയ്ക്ക് കരുത്തും വേഗവും കൂട്ടാന്‍ അധോലോകം ഉപയോഗിക്കുന്ന ഏതാനും ബോളിവുഡ് പേരുകള്‍ അവര്‍ പുറത്തുവിട്ടു.

മയക്കുമരുന്നു വില്‍പ്പനക്കാരുടെ സംഘങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര് 'രണ്‍ബീര്‍ കപൂര്‍' എന്നാണ്. സംഘത്തലവനെ 'സല്മാന്ഖാന് ' എന്ന് വിളിക്കും. അന്താരാഷ്ട്ര വിപണിയില്‍ ഏറെ പിടിയുള്ള കൊക്കെയ്ന്‍ ബോളിവുഡിലെ ഏറ്റവും ഇളയസുന്ദരികളില് പെടുന്ന അലിയാഭട്ടിന്റെ പേര് നല്കിയിരിക്കുമ്പോള് ഹെറോയ്നെ പരിചയപ്പെടുത്തുന്നത് കത്രീനാകൈഫ് എന്നാണ്.
മയക്കുമരുന്ന് ചെറിയ പൊതികളിലാക്കി കൊണ്ടു നടന്നു വില്ക്കുന്നവരെ രണ്‍ബീര്‍ കപൂര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അതേസമയം നാവില്‍ വെയ്ക്കുന്ന എല്എസ്ഡിയ്ക്കാകട്ടെ ഇന്ത്യയുടെ അന്താരാഷ്ട്ര സിനിമാതാരം പ്രിയങ്കാചോപ്രയെന്നാണ് വിശേഷിപ്പിക്കുന്നത്. എംഡിഎംഎയ്ക്ക് നര്‍ഗീസ് ഫക്രി എന്നാണ് പേര്. ഹാഷിഷിന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ പ്രിയ കാമുകി അനുഷ്ക്കാ ശര്‍മ്മയുടെ പേര് നല്കിയപ്പോള് കറുപ്പിനെ കങ്കണാ റാണത്തെന്നും വിളിക്കപ്പെടുന്നു.

Comments