
കർണാടക ഹുബ്ബള്ളിയിൽ കാമുകൻ കോളേജ് വിദ്യാർത്ഥിയെ ക്യാമ്പസിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തി. ബിവിബി കോളേജിലാണ് സംഭവം നടന്നത്. ഹുബ്ബള്ളി-ധാർവാഡ് സിറ്റി കോർപ്പറേഷൻ കോർപ്പറേറ്ററും കോൺഗ്രസ് നേതാവുമായ നിരഞ്ജൻ ഹിരേമത്തിന്റെ മകളും ഒന്നാം വർഷ ബിസിഎ വിദ്യാർഥിയുമായ നേഹ ഹിരേമത്താണ് (23) കൊല്ലപ്പെട്ടത്. ബെലഗാവി ജില്ലയിലെ സവദത്തി സ്വദേശിയും അതേ കോളേജിലെ ബിസിഎ വിദ്യാർഥിയുമായ ഫയാസ് ഖോണ്ടുനായക്കാണ് കൊലയ്ക്ക് പിന്നില്‍. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ബന്ധത്തിൽ നിന്ന് പിന്മാറിയതും ഫയാസിന്റെ വിവാഹാഭ്യാർഥന നിരസിച്ചതുമാണ് കൊലപാതക കാരണമെന്ന് പോലീസ് പറഞ്ഞു. ഒന്നാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് തിരിച്ചു പോകനൊരുങ്ങവയാണ് ആക്രമണം. വ്യാഴാഴ്ച കോളേജിലെത്തി നേഹയെ സമീപിച്ച് വീണ്ടും പ്രണയാഭ്യർത്ഥന നടത്തി. പെൺകുട്ടി നിരസിച്ചതോടെ കൈയിൽ കരുതിയ കത്തിയെടുത്ത് തുടരെ കുത്തുകയായിരുന്നു.
കഴുത്തിൽ രണ്ടെണ്ണമുൾപ്പെടെ ശരീരത്തിൽ ഒമ്പത് കുത്തേറ്റതായി പോലീസ് പറഞ്ഞു. ഗുരുതരമായി രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേഹ മരണത്തിന് കീഴടങ്ങുകയായിരുന്നു.






