
കൊച്ചി; സംവിധായകന് ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. മുഹമ്മദ് ഇര്ഷാനാണ് പിടിയിലാണ് . ഇയാള്‍ ബിഹാര്‍ സ്വദേശിയാണ്. പോലീസ് ഇയാളെ കര്‍ണാടകയിലെ ഉടുപ്പിയില്‍ നിന്നാണ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ നടത്തിയ മോഷണത്തിന് ശേഷം മടങ്ങുന്നതിനിടെ പിടിക്കപ്പെടുകയായിരുന്നുവെന്നാണ് വിവരം.
മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലാണ് പ്രതി കടന്നു കളഞ്ഞതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വിവരം കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു. മുംബൈയില്‍ നിന്നും ഒറ്റയ്ക്ക് വാഹനം ഓടിച്ച് എത്തി പ്രതി മോഷണം നടത്തി കടന്നുകളയുകയായിരുന്നു എന്നാണ് സൂചന.
ഇയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് ജോഷിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്ണങ്ങലും വജ്രാഭരണങ്ങലും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി.
കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു മോഷണം നടന്നത്. ഒരു കോടിയോളം മൂല്യമുള്ള സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിന്റെ പിന്‍ഭാഗം അടുക്കള ഭാഗത്തെ ജനല്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കള്ളന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.






