
അഭിനേത്രിയായ താര കല്യാണിന്റെ മകളും സോഷ്യല്‍മീഡിയ സെലിബ്രിറ്റിയുമായ സൗഭാഗ്യ വെങ്കിടേഷ് ആരാധകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ്. ടിക്ടോക് ട്രെന്ഡിംഗായിരുന്ന സമയത്താണ് സൗഭാഗ്യ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. അതിലൂടെ താരം ശ്രദ്ധിക്കപ്പെട്ടു. യുട്യൂബ് വ്ലോഗിങിലൂടെയും റീല്‍സിലൂടെയും താരമിപ്പോഴും തിളങ്ങി നില്‍ക്കുകയാണ്. സീരിയല്‍ താരമായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. താരം തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ദുഖം അനുഭവിച്ചത് സൗഭാഗ്യയുടെ കുടുംബമാണെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഭർത്താവ് അർജുന്റെ കുടുംബത്തിലെ രണ്ട് അംഗങ്ങളേയാണ് സൗഭാഗ്യയ്ക്ക് പതിനഞ്ച് ദിവസത്തെ ഇടവേളയ്ക്കുള്ളില് നഷ്ടപ്പെട്ടത്. ആദ്യം മരിച്ചത് സൗഭാഗ്യയുടെ നാത്തൂനായിരുന്നു. പിന്നാലെ അർജുന്റെ അച്ഛനും ഒരു വർഷം കഴിഞ്ഞപ്പോള്‍ അമ്മയും മരിച്ചു.
ഇപ്പോഴിതാ തുടരെ തുടരെ കുടുംബത്തില്‍ മരണമുണ്ടായപ്പോള്‍ യാഥാർത്ഥ്യമാണോ അതോ സ്വപ്നമാണോയെന്ന് പോലും മനസിലാക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്ന് സൗഭാഗ്യ മനസ്സു തുറന്നു പറയുകയാണ്. ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കൊവിഡ് കാലത്തുണ്ടായ ദുരിതങ്ങളെ കുറിച്ച് സൗഭാഗ്യ മനസ് തുറന്നത്.
‘‘ചേച്ചിയുടെ മരണമുണ്ടായപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്റെ ഡാഡിയെ നഷ്ടപ്പെട്ട അവസ്ഥയില്‍ നിന്നും ഞാൻ ഇപ്പോഴും ഓവർകം ആയിട്ടില്ല. ഇപ്പോഴും അത് എനിക്ക് വലിയ വിഷമം തരുന്ന പീരിഡ് തന്നെയാണ്. അച്ഛന്റെ മരണശേഷം അർജുൻ ചേട്ടനുമായുള്ള വിവാഹമൊക്കെ കഴിഞ്ഞപ്പോഴാണ് ഞാൻ സന്തോഷം അനുഭവിച്ചത്.
പിന്നെ കുറച്ചുനാള്‍ ജീവിതം അടിപൊളിയായിട്ടാണ് പോയിക്കൊണ്ടിരുന്നത്. അപ്പോഴാണ് പെട്ടന്ന് കൊവിഡും അതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളും ഉണ്ടാകുന്നത്. കൊവിഡ് ന്യൂസും അതുമായി ബന്ധപ്പെട്ടുള്ള മരണങ്ങളും എല്ലാം വാർത്തയിലൂടെ ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു. പക്ഷെ അതിന്റെ ഗ്രാവിറ്റി അറിഞ്ഞത് ഞങ്ങളുടെ വീട്ടില്‍ ഇതെല്ലാം ഉണ്ടായപ്പോഴാണ്. മരണം ഞങ്ങളുടെ വീട്ടില്‍ ഉണ്ടാകുമെന്ന് ആ സമയത്ത് ചിന്തിച്ചിരുന്നില്ല. സിസ്റ്റർ ഇൻ ലോയ്ക്ക് വയ്യാതെയായി. പെട്ടന്ന് തന്നെ ഹോസ്പിറ്റലിയായി. പക്ഷെ മരിക്കും എന്നൊന്നും ചിന്തിച്ചിരുന്നില്ല. പിറ്റേദിവസം അറിയുന്നത് പുള്ളിക്കാരി മരിച്ചുപോയി എന്നാണ്. അതൊരു വലിയ ഷോക്കായിരുന്നു.
ചേച്ചിയായിരുന്നു ഞങ്ങളുടെ ഫാമിലിയുടെ എല്ലാം. അതുകൊണ്ട് തന്നെ ചേച്ചിയുടെ ലോസ് ഉണ്ടായപ്പോള്‍ ഇനിയെന്ത് എന്ന ചോദ്യ ചിഹ്നമായിരുന്നു മുന്നില്‍. എല്ലാവർക്കും ചേച്ചിയില്ലാതെ പറ്റില്ലെന്ന അവസ്ഥയായിരുന്നു. അന്ന് ചേച്ചിയുടെ മകള്‍ അനുവിന് പത്ത് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. മോൻ കൂടുതല്‍ അറ്റാച്ച്ഡ് ചേച്ചിയുമായിട്ടായിരുന്നു. ആ ഷോക്കില്‍ നിന്നും തിരിച്ച് വരാൻ പതിനഞ്ച് ദിവസം മാത്രമെ ദൈവം നമുക്ക് തന്നുള്ളു.
അപ്പോഴേക്കും എന്റെ ഫാദർ ഇൻ ലോയും മരിച്ചു. രണ്ടുപേർക്കും കൊവിഡായിരുന്നു. സ്വപ്നമാണോ അതോ റിയലായി ഫാമിലി നടക്കുകയാണോ എന്നൊന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. അന്ന് ഫാമിലി ഒരു മരവിച്ച അവസ്ഥയിലായിരുന്നു. കരയാൻ പോലും കഴിയാത്ത അവസ്ഥ. ആ സമയത്ത് ഞാൻ ഗർഭിണിയായിരുന്നു.
മാത്രമല്ല കുറച്ച് കോംപ്ലിക്കേഷനും ഉണ്ടായിരുന്നു. കൊവിഡായതുകൊണ്ട് എന്നെ അമ്മയ്ക്കൊപ്പമായിരുന്നു താമസിപ്പിച്ചത്. അർജുൻ ചേട്ടനെ എനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഞങ്ങള്‍ രണ്ടുപേരും രണ്ടിടത്തായിരുന്നു. നമ്മുടെ ലൈഫ് തീർന്നുവെന്ന് വരെ ഞാൻ ചിന്തിച്ചു. ആറ് മാസം ഒക്കെ ആയപ്പോഴാണ് ഞങ്ങളെല്ലാവരും വീണ്ടും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. വീട്ടിലേക്ക് വരുമോയെന്ന് ചോദിച്ച് അനു ഫോണ്‍ വിളിച്ച് കരച്ചിലായിരുന്നു.
ചേച്ചിയുടെ മരണത്തോടെ മൂത്തമകൻ വല്ലാതെ ഒതുങ്ങിപ്പോയി. കാരണം അവന് ഏറ്റവും അറ്റാച്ച്മെന്റ് ചേച്ചിയുമായിട്ടായിരുന്നു. അതുപോലെ ബ്രദറിൻ ലോ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന നല്ലൊരു വ്യക്തിയാണ്. ഒരാളെപ്പോലും ഹേർട്ട് ചെയ്ത് സംസാരിക്കാറില്ല. ചേച്ചിയുടെ മരണശേഷം ചേട്ടൻ ഇപ്പോഴും ഉള്ളില്‍ തകർന്നിരിക്കുകയാണ്. അത് നമുക്ക് മനസിലാകും...’’ സൗഭാഗ്യ പറഞ്ഞു. ഇപ്പോള്‍ നാത്തൂന്റെ രണ്ട് മക്കളും സൗഭാഗ്യയ്ക്കും അർജുനുമൊപ്പമാണ് വളരുന്നത്.






