
തിരുവനന്തപുരം: സഞ്ജുവിനെ ഇന്ത്യന്‍ ടി20 ടീമിന്റെ നായകനാക്കണമെന്ന ഹര്ഭജന് സിംഗിന്റെ വാക്കുകളെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സഞ്ജുവിന് നീതി നല്കാന് ഇന്ത്യന്‍ ക്രിക്കറ്റ് തയ്യാറാകണമെന്നും അദ്ദേഹത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്നും ശശി തരൂര്‍ എക്സിലിട്ട തന്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ ട്വന്റി 20 ടീം നായകന് സഞ്ജു ആകണമെന്ന വാക്കുകളെ ഹര്‍ഭജന്‍സിംഗ് പിന്തുണയ്ക്കുകയും ചെയ്തു. തന്റെ സഹപ്രവര്ത്തകന് ഹര്ഭജന് സിംഗ് പറയുന്നത് കേള്‍ക്കൂ. യശസ്വി ജയ്സ്വാളും സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു. സഞ്ജുവിന് കാലങ്ങളായിട്ട് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ല. രാജസ്ഥാനെ മികച്ച രീതിയില്‍ നയിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് അദ്ദേഹം. എന്നാല്‍ ലോകകപ്പ് ടീമിലടക്കം സഞ്ജുവിന്റെ പേര് ചര്‍ച്ച പോലും ചെയ്യുന്നില്ല. സഞ്ജുവിന് നീതി നല്കാന് ഇന്ത്യന്‍ ക്രിക്കറ്റ് തയ്യാറാകണം തരൂര്‍ വ്യക്തമാക്കി.
രോഹിത്ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ ട്വന്റി 20 ടീം നായകനായി സഞ്ജുവിനെ നിയോഗിക്കണമെന്നായിരുന്ന ഹര്ഭജന് സിംഗ് പറഞ്ഞത്. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആദ്യ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ പരിഗണിക്കണം. എപ്പോഴും നന്നായി കളിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ആരുടെയും പ്രതിഭയെ തടയാന്‍ കഴിയില്ല. യശസ്വി ജയ്സ്വാളിന്റെ പ്രകടനം ഇക്കാര്യം സൂചിപ്പിക്കുന്നതാണെന്നും ഹര്ഭജന് വ്യക്തമാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമാണ് സഞ്ജുസാംസന്റെ രാജസ്ഥാന് റോയല്‍സ്. കളിച്ച് എട്ടു മത്സരങ്ങളില്‍ ഏഴിലും അവര്‍ വിജയിച്ചു പോയിന്റു പട്ടികയില്‍ മുന്നിലാണ്. കഴിഞ്ഞ സീസണില്‍ ഫൈനല്‍ കളിച്ചിരുന്നു.




