
തിരുവനന്തപുരം; അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്. നാസര് എന്ന 55 കാരനാണ് അറസ്റ്റിലായത്. ബന്ധുവിന്റെ വീട്ടിലെത്തിയ പെണ്കുട്ടിയെയാണ് ഇയാല് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവം നടന്നത് ഇക്കഴിഞ്ഞ 15 നായിരുന്നു.
വീട്ടില് ആളില്ലാതിരുന്ന സമയത്താണ് ഇയാള് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടിയുടെ ബന്ധുക്കള് നല്കിയ പരാതിയില് മംഗലപുരം പൊലീസാണ് ഇയാളെ പിടികൂടിയത്. ഒന്നിലധികം തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി മംഗലപുരം പൊലീസിനോട് പറഞ്ഞു.







Comments