ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപി എല്‍) തുടങ്ങിയതോടെ അതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികളും സെലിബ്രിറ്റികളും. പല സെലിബ്രിറ്റികളും ഐപിഎല്‍ ടീമുകളുടെ ഉടമസ്ഥരാണ്. ഇവരില്‍ മിക്കവരും അതുകൊണ്ട് മത്സരം കാണാന്‍ എത്തുന്നുമുണ്ട്. മിക്ക ബോളിവുഡ് സെലിബ്രിറ്റികളും കളി കാണാനായി എത്തുന്നത് വളരെ ആവേശത്തോടെയാണ്. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ തന്റെ ഐപിഎല്‍ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കളി കാണാന്‍ വേണ്ടി ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനും മകന് അബ്റാമും എത്തിയിരുന്നു.
ഇപ്പോഴിതാ അതിനിടെ കിംഗ് ഖാന്റെ മകന് അബ്റാം ആഹ്ലാദത്തോടെ വിസിലടിക്കുന്നതും തുള്ളിച്ചാടുന്നതും ആര്‍പ്പുവിളിക്കുന്നതുമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പ്രീതി സിന്റയുടെ സഹ ഉടമസ്ഥതയിലുള്ള പഞ്ചാബ് കിംഗ്സുമായിട്ടായിരുന്നു കൊൽക്കത്ത നൈറ്റ് മത്സരം. കിംഗ് ഖാൻ തന്റെ മകൻ അബ്രാം ഖാനൊപ്പം സ്റ്റാൻഡിൽ നിന്ന് മത്സരം കാണുന്നത് കാണാം. എസ്ആർകെയുടെ മാനേജർ പൂജ ദദ്ലാനിയും ഉണ്ടായിരുന്നു. അബ്രാം ആവേശത്തിൽ ചാടുന്നത് കാണുകയും ഷാരൂഖ് അവനോട് ശാന്തനാകാൻ ആവശ്യപ്പെടുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. താരപുത്രന് ആവേശത്തിലായിരുന്നെങ്കിലും മത്സരത്തില്‍ ഷാരൂഖിന്റെ ടീം പരാജയപ്പെട്ടു.

Comments