
തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി നടത്തിയ വാക്പോരില്‍ വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന് രംഗത്ത്. ലൈംഗിക ചേഷ്ടയോടെ ആക്ഷന്‍ കാണിച്ചപ്പോഴാണ് പ്രതികരിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവറായ യദു രാത്രിയില്‍ വിളിച്ച് സംഭവിച്ചതില്‍ ക്ഷമ ചോദിച്ചുവെന്നും ആര്യാ രാജേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു
'' ഇന്നലെ എന്റെ് കസിന്റെ കല്യാണമായിരുന്ന. ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം വീട്ടിലേയ്ക്ക മടങ്ങുന്നതിനിടെയാണ് സംഭവം. കെഎസ്ആര്‍ടിസി ബസ് ഞങ്ങള്‍ സഞ്ചരിച്ച കാറില്‍ തട്ടാന്‍ വന്നു. ഞങ്ങള്‍ അത് വലിയ കാര്യമാക്കിയില്ല പിന്നീട് ഞങ്ങള്‍ സഞ്ചരിച്ച വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ സമ്മതിക്കാതെയായിരുന്നു ഡ്രൈവിങ്.
ഒടുവിൽ കാർ ഓവർടേക്ക് ചെയ്യുന്ന സമയത്ത് ഞാനും എന്റെ സഹോദരന്റെ ഭാര്യയും ഡ്രൈവറെ ഗ്ലാസിലൂടെ തിരിഞ്ഞ് നോക്കുമ്പോള്‍ ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചു. പിന്നീട് ഇയാള്‍ കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട ഇയാൾ ഞങ്ങളോട് കാണിച്ചു. ഒടുവിൽ പാളയം സാഫല്യം കോംപ്ലക്സിനു മുന്നിൽ വച്ച് വണ്ടി തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തത്.
വളരെ മോശമായാണ് അദ്ദേഹം പെരുമാറിയത്. എനിക്ക് നിങ്ങളെ പേടിക്കേണ്ടതില്ലായെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. അപ്പോള്‍ തന്നെ പൊലീസിനും ഗതാഗത മന്ത്രിക്കും പരാതി നല്കി. ഉടന്‍ വിജിലന്‍സ് ടീമും പോലീസും അവിടെയെത്തി നടപടി സ്വീകരിച്ചു. സ്ത്രീകളോട് എന്തും കാണിക്കാമെന്ന സമീപനം ശരിയല്ലായെന്നാണ് നിലപാട്.' ആര്യാ രാജേന്ദ്രന് പറഞ്ഞു.
അതേസമയം മേയറും കുടുംബവും സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ വാക് പോരിൽ വിശദീകരണവുമായി കെഎസ്ആർടിസി ഡ്രൈവർ യദുവും രംഗത്ത് എത്തിയിരുന്നു. മേയറും സംഘവുമാണ് മോശമായി പെരുമാറിയതെന്നും ഇടത് വശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണെന്നും യദു പറഞ്ഞു. മേയറും എം എൽ എ യുമാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചതെന്നും സർവീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ടെന്നും യദു പറഞ്ഞു. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും യദു കൂട്ടിച്ചേർത്തു.






