
ബോളിവുഡ് താരം ദിഷ പടാനിയും സൈബീരിയന്‍ മോഡല്‍ അലക്സാണ്ടര്‍ അലക്സ് ഇലിക്കുമായി പ്രണയത്തിലാണെന്ന കിംവദന്തികള്‍ ബോളിവുഡില്‍ സജീവമാണ്.
പൊതുവേദികളില്‍ പലപ്പോഴും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുളള താരങ്ങളുടെ ചിത്രങ്ങളും ഇടക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അലക്സിന്റെ കൈയ്യില്‍ പച്ച കുത്തിയിരിക്കുന്ന ദിഷ പടാനിയുടെ മുഖമാണ് ശ്രദ്ധ നേനടുന്നത്.
അലക്സിന്റെ കയ്യില്‍ ദിഷയുടെ ടാറ്റു എന്ന ക്യാപ്ഷമനാടെ ബോളിവുഡ് പാപ്പരാസികളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാന്ദ്രയിലെ സീക്വല്‍ എന്ന റെസ്റ്റോറന്റിനു മുന്നില്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പോസുചെയ്യുകയായിരുന്നു താരങ്ങള്‍.
എന്നാല്‍ എല്ലാവരുടെയും കണ്ണുടക്കിയത് അലക്സിന്റെ കൈയ്യിലെ മനോഹരമായ ടാറ്റുവിലായിരുന്നു. ബോളിവുഡ് താരസുന്ദരി മൗനി റോയിയും ഇരുവര്‍ക്കും ഒപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അലക്സ് ഈ ടാറ്റു തന്റെ കയ്യില്‍ പതിപ്പിച്ചത്.
ബോളിവുഡ് താരം ടൈഗര്‍ ഷ്റോഫുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ച ശേഷമാണ് അലക്സാണ്ടറുമായി ദിഷ പ്രണയത്തിലാകുന്നതെന്നാണ് റൂമര്‍. എന്നാല്‍ പ്രണയം സ്ഥിരീകരിക്കാന്‍ ഇതേവരെ താരം തയ്യാറായിട്ടില്ല.
2015ല്‍ പുറത്തിറങ്ങിയ ലോഫര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ദിഷ സിനിമാ മേഖലയിലെത്തുന്നത്. മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന 'എം. എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തിലെ കഥാപാത്രമാണ് താരത്തിന് ബോളിവുഡിലും ശ്രദ്ധ നേടിക്കൊടുത്തത്.2016ല്‍ ടൈഗര്‍ ഷ്റോഫിനൊപ്പം ബേഫിക്കര്‍ എന്ന മ്യൂസിക് വീഡിയോയിലും പിന്നീട് 'ബാഗി'യിലും താരം അഭിനയിച്ചു.






