ചക്കയും മാങ്ങയും ഇഷ്ടംപോലെയുള്ള കാലമാണിത്. വിവിധവിഭവങ്ങള്‍ വേനല്‍ക്കാലത്ത് തയാറാക്കാം
1. മാങ്ങാത്തിര
നല്ല നാടന്‍ മാങ്ങയുടെ തൊലിയും കുരുവും കളഞ്ഞതിനുശേഷം മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. കുറച്ചു പഞ്ചസാരയും ഏലയ്ക്കായും ചുക്കും ഇതില്‍ ചേര്‍ക്കുക.
വൃത്തിയുള്ള പായതില്‍ നിരത്തി വെയിലത്തുവച്ച് ഉണക്കിയെടുക്കുക. മുറിച്ച് കഷണങ്ങളാക്കി ഉപയോഗിക്കാം.
2. ഉപ്പുമാങ്ങ
നന്നായി മൂത്ത പൊട്ടാത്ത പച്ചമാങ്ങ ഉപ്പിലിട്ട് ഭരണിയില്‍ സൂക്ഷിച്ചാല്‍ വളരെക്കാലം ഉപയോഗിക്കാം.
3. ചക്കവരട്ടി
നന്നായി പഴുത്ത വരിക്ക ചക്കച്ചുള ചെറുതായി അരിഞ്ഞു ശര്‍ക്കരയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് നല്ല ഉണങ്ങിയ പരുവമാകുന്നതുവരെ നന്നായി ഇളക്കി വേവിക്കുക.






