
തലൈവര്‍ രജനികാന്തിനെ നേരിട്ടു കണ്ട സന്തോഷം പങ്കുവെച്ച് സംവിധായകനും നടനുമായ മധു വാര്യര്‍. സ്വപ്നം യാഥാര്‍ഥ്യമാകുന്നു എന്നായിരുന്നു രജനിയെ കാണുന്ന വീഡിയോ പങ്കുവെച്ച് മധു കുറിച്ചത്. ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു എന്നെഴുതി കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്.
സഹോദരിയും നടിയുമായ മഞ്ജു വാര്യരാണ് ഈ സ്വപ്നസാഫല്യത്തിനുളള അവസരം മധുവിനായി ഒരുക്കിയത്. രജനി നായകനായെത്തുന്ന വേട്ടയ്യന് എന്ന സിനിമയില്‍ മഞ്ജു വാര്യരാണ് നായിക. ഇതേ സിനിമയുടെ ചെന്നൈയിലെ സെറ്റില്‍ വെച്ചാണ് മധു വാര്യര്‍ തന്റെ ഇഷ്ടതാരത്തെ നേരിട്ട് കാണുകയും പരിചയപ്പെടുകയും ചെയ്തത്.
രജജനികാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വേട്ടയ്യന്. രജനിക്കൊപ്പം അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി, മഞ്ജു വാര്യര്‍, കിഷോര്‍, രമേശ് , രക്ഷന് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.






