
മകള്‍ കിയാരയ്ക്ക് വ്യത്യസ്തമായൊരു അവധിക്കാല ഓര്മ സമ്മാനിച്ചിരിക്കുകയാണ് അമ്മ മുക്ത. അമ്മവീട്ടില്‍ എത്തിയ കണ്മണി പറമ്പിലൂടെ ഇഷ്ടം പോലെഓടിച്ചാടി നടക്കുകയാണ്. വെളളത്തില്‍ തുളളിച്ചാടുകയും കുളിക്കുകയും ചെയ്യുന്നു. നനഞ്ഞു കുതിര്‍ന്ന കണ്മണിയെ മുക്ത തോര്‍ത്തി കൊടുക്കുന്നുമുണ്ട്. കണ്മണിക്കൊപ്പം സമപ്രായത്തിലുളള മറ്റൊരു കുട്ടിയുമുണ്ട് കൂട്ടിന്.
‘എന്റെ കുട്ടിക്കാലത്തു വേനല്‍ അവധിക്ക് അമ്മ വീട്ടില്‍ പോയി നില്കുമ്പോള് കിട്ടിയിരുന്ന വലിയ സന്തോഷങ്ങള്‍ ആയിരുന്നു ഇതൊക്കെ’ എന്നായിരുന്നു വീഡിയോയ്ക്കൊപ്പം മുക്ത കുറിച്ചത്. കുടാതെ തൊണ്ണൂറുകളിലെ കുട്ടികള്‍ കമന്റ് ചെയ്യണമെന്നും താരം പറയുന്നുണ്ട്. നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്.
ഗായിക റിമി ടോമിയുടെ സഹോദരന് റിങ്കു ടോമിയുടെയും മുക്തയുടെയും ഏകമകളാണ് കണ്മണി എന്ന് വിളിക്കപ്പെടുന്ന കിയാര. പത്താം വളവ്, പാപ്പന്, കിങ് ഓഫ് കൊത്ത തുടങ്ങി നിരവധി സിനിമകളില്‍ ഇതിനകം തന്നെ കിയാര അഭിനയിച്ചു.






