നടി ഗായത്രി ശങ്കറിന്റെ ജന്മദിനത്തിന് കുഞ്ചാക്കോ ബോബന് പോസ്റ്റ് ചെയ്ത ആശംസാ പോസ്റ്റാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഗായത്രിയുടെ ഒരു പഴയകാല ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ചാക്കോച്ചന്റെ ആശംസ. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിരുന്നു ഗായത്രി. ചിത്രത്തില്‍ താരത്തിന്റെ പ്രകടം ഏറെ പ്രശംസ നേടിയിരുന്നു.
ബാംഗളൂരില്‍ ജനിച്ചു വളര്‍ന്ന അഭിനേത്രിയാണ് ഗായത്രി ശങ്കര്‍. തമിഴ്, മലയാള പശ്ചാത്തലങ്ങളില്‍ നിന്നുള്ള കുടുംബത്തിലെ അംഗമാണ് ഗായത്രി. ഇതുവരെ 19 സിനിമകളിലും അഞ്ചു വെബ് സീരീസുകളിലും വേഷമിട്ടിട്ടുണ്ട്
ചാക്കോച്ചന് ചിത്രത്തിന് പിന്നാലെ ഗായത്രി 'കൊറോണ പേപ്പേഴ്സ്' എന്ന സിനിയമയില്‍ ഷെയ്ന് നിഗമിനൊപ്പം അഭിനയിച്ചരുന്നു. 2012 മുതല്‍ തമിഴ് സിനിമയില്‍ സജീവമായി അഭിനയിക്കുന്ന താരമാണ് ഗായത്രി ശങ്കര്‍.