
കൊച്ചി: ബംഗളുരുവില്‍ വിദ്യാര്‍ഥിനിയായിരുന്ന യുവതി മൂന്നുമാസം മുമ്പാണ് അവിടെനിന്നു വീട്ടില്‍ വന്നത്. എന്നാല്‍, പനമ്പിള്ളി നഗറിലെ ഫ്ളാറ്റിലാണ് യുവതി മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്നത്. അമ്മയും പ്രായമേറിയ മറ്റൊരു സ്ത്രീയും പിതാവും ഫ്ളാറ്റില്‍ ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോള്‍ അമ്മയും പിതാവും മാത്രമേ ഫ്ളാറ്റില്‍ ഉണ്ടായിരുന്നുള്ളൂ.
യുവതി ബംഗളുരുവില്‍ പഠിക്കുമ്പോഴാണ് പീഡനത്തിനിരയായതെന്നു സംശയിക്കുന്നുണ്ട്. എന്നാല്‍, ആരാണ് യുവതിയെ പീഡിപ്പിച്ചതെന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയായ യുവതി കുറ്റംസമ്മതിച്ചെങ്കിലും പ്രസവത്തെത്തുടര്‍ന്നുള്ള ശാരീരിക വിഷമതകള്‍ നേരിടുന്നതിനാല്‍ കൂടുതല്‍ ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്തി.
ഇതിലാണ് താന്‍ ബലത്സംഗത്തിനിരയാണെന്ന് പറയുന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായ യുവാവാണു പീഡിപ്പിച്ചതെന്നാണു സൂചന. വിശദമായ ചോദ്യംചെയ്യല്‍ പിന്നീട് നടക്കും. പീഡനസംഭവത്തിലും അന്വേഷണമുണ്ടാകും.
ഗര്‍ഭിണിയായ വിവരം യുവതി എല്ലാവരില്‍ നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നു. ബംഗളരുവില്‍നിന്ന് എത്തിയ യുവതി വീടിനു പുറത്ത് കാര്യമായി വരാറില്ലായിരുന്നു. ഫ്ളാറ്റ് സമുച്ചയത്തില്‍ 24 അപാര്‍ട്മെന്റുകളാണുള്ളത്. ഇതില്‍ 21 ലും ആള്‍ത്താമസമുണ്ട്. മൂന്നെണ്ണമാണ് ഒഴിഞ്ഞുകിടക്കുന്നത്. ഫ്ളാറ്റില്‍ ഗര്‍ഭിണികളാരും ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന് ആദ്യം ലഭിച്ചവിവരം. ഫ്ളാറ്റിലെ കെയര്‍ ടേക്കറും ഇക്കാര്യം സ്ഥിരീകരിച്ചു.
പ്രദേശത്തെ ആശ വര്‍ക്കര്‍മാര്‍ക്കും ഇവിടെ ഗര്ഭിണികളുള്ളവിവരം അറിയില്ലായിരുന്നു. എന്നാല്‍, ഗര്‍ഭിണിയായ വിവരം യുവതിയുടെ മാതാപിതാക്കള്‍ക്കും അറിയില്ലെന്നു പറഞ്ഞത് അമ്പരപ്പിക്കുന്ന കാര്യമാണെന്ന് പനമ്പിള്ളി നഗറിലെ കൗണ്‍സിലര്‍ അഞ്ജന പറഞ്ഞു.






