
പത്തനംത്തിട്ട : റാന്നിയിലെ ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുമുറിച്ചു. മുക്കാലുമണ്‍ സ്വദേശി വിശാഖിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ പരുത്തിക്കാവ് സ്വദേശി വിഷ്ണു , ജേക്കബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു . റാന്നി ഗേറ്റ്വേ ഹോട്ടലില്‍ വെളളിയാഴ്ച രാത്രി പത്തിനായിരുന്നു സംഭവം
വിഷ്ണു വിജയനും സുഹൃത്തും ലോക്കൽ ബാറിലേക്ക് മദ്യപിക്കാനെത്തിയതായിരുന്നു. എന്നാൽ, ഇവിടെ വച്ച് തങ്ങളുടെ മുൻ സുഹൃത്തിനെ കണ്ടുമുട്ടുകയും മുമ്പുണ്ടായ വിഷയത്തിന്റെ പേരിൽ തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. വിഷ്ണുവും സുഹൃത്ത് ജേക്കബും ചേർന്ന് വിശാഖിനെ മർദിച്ചു, തുടർന്ന്, ഭിത്തിയിൽ ചേർത്ത് നിർത്തി മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചുണ്ട് കടിച്ചുമുറിച്ചു.
ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ആദ്യം സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്ലാസ്റ്റിക് സർജറി ആവശ്യമായേക്കുമെന്ന നിർദേശത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.






