
അങ്കമാലിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പീഡന പരാതി. ലേണേഴ്സ് ടെസ്റ്റിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. പോലീസിൽ പരാതി നൽകിയതിന് പിന്നാലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് ഒളിവിൽ പോവുകയായിരുന്നു.
ലേണേഴ്സ് ടെസ്റ്റിനിടയിൽ പെൺകുട്ടിയോട് കമ്പ്യൂട്ടറിന്റെ അടുത്ത് വച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. വിവരം പെൺകുട്ടി വീട്ടിൽ അറിയിക്കുകയും പിന്നീട് അങ്കമാലി പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടര്ന്ന് പോലീസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. ഇയാൾക്കായുളള അന്വേഷണം തുടരുകയാണ്.






