
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധം പലപ്പോഴും വാക്കുകള്‍ക്ക് അതീതമാണ്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്കം തുടരുമ്പോഴും മറുഭാഗത്ത് ഇവര്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ യുഎസില്‍ നിന്ന് പുറത്തുവരുന്ന പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ജനഹൃദയങ്ങളില്‍ ഇടം നേടുന്നത്. യുഎസിലെ പെന്‍സില്‍വാനിയയില്‍ നിന്നുള്ള ഒരു മനുഷ്യ-മൃഗ സൗഹൃദത്തിന്റെ കഥയാണ് നെറ്റീസണ്‍സിനെ കണ്ണീരണിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ പ്രിയങ്കരനായ ജോയി ഹെന്നി കരഞ്ഞുകൊണ്ട് തന്റെ പ്രിയമിത്രത്തെ അന്വേഷിക്കുന്ന വീഡിയോയാണ് ഇത്.
മാനസികമായി ഏറെ തകര്‍ന്നിരുന്നപ്പോള്‍ തനിക്ക് പിന്തുണ നല്കി തന്നെ ജീവിതത്തിലേക്്ക തിരികെ കൊണ്ടുവന്ന ചീങ്കണ്ണിയെ കണ്ടെത്താന്‍ ജോയി ഹെന്നി കരഞ്ഞുകൊണ്ട് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ സഹായം തേടി. അദ്ദേഹത്തിന്റെ വീഡിയോ വളരെ വേഗം യുഎസിലെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ടിക്ക് ടോക്കില്‍ അഞ്ചര അടി നീളമുള്ള ചീങ്കണ്ണിയെ കെട്ടിപ്പിടിക്കുന്നതു ലാളിക്കുന്നതുമായ വീഡിയോകളിലൂടെ ജോയി ജനപ്രിയനാണ്. കഴിഞ്ഞ വര്‍ഷം ഫിലാഡല്‍ഫിയ ഫീലിസ് ഗെയിമിലേക്ക് പ്രവേശനം നിഷേധിച്ചപ്പോള്‍ വാലിയുടെ പ്രശ്സതി കുതിച്ചുയര്‍ന്നു.
വിനോദ യാത്രയ്ക്കിടെ അദ്ദേഹത്തിന്റെ വാലിയെ ആരോ മോഷ്ടിച്ച് കൊണ്ട് പോയെന്നാണ് ജോയിയുടെ പരാതി. തുറമുഖ നഗരമായ ജോര്‍ജിയയിലെ ബ്രണ്‍സ്വിക്കില്‍ ജോയിയും വാലിയും അവധിക്കാലം ആഘോഷിക്കുകയായിരുന്നു. രാത്രിയില്‍ വീടിന് പുറത്തെ കൂട്ടില്‍ നിന്നും ആരോ വാലിയെ മോഷ്ടിച്ചെന്ന് ജോയി ആരോപിച്ചതായി എപി റിപ്പോര്‍ട്ട് ചെയ്തു. 2015 ല്‍ 14 മാസം പ്രായമുള്ള ചീങ്കണ്ണിയെ രക്ഷപ്പെടുത്തിയത് മുതല്‍ അത് ജോയിയുടെ കൂടെയുണ്ട്. ഇടയ്ക്ക് നിരവധി സുഹൃത്തുക്കള്‍ മരിച്ചപ്പോള്‍ തനിക്കുണ്ടായ കഠിനമായ വിഷാദ രോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷിച്ചത് വാലിയാണെന്ന് ജോയി പറഞ്ഞിട്ടുണ്ട്. വിഷാദ രോഗത്തിന് തന്നെ ചികിത്സിക്കുന്ന ഒരു ഡോക്ടര്‍ തന്റെ വൈകാരിക പിന്തുണ മൃഗമായി വാലിയെ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരിക്കല്‍ അവകാശപ്പെട്ടു.






