
മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയ താരങ്ങളാൽ കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്ത് നിറഞ്ഞ കാഴ്ചയാണ് ശനിയാഴ്ച കേരളം കണ്ടത്.
സിനിമ, രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. മമ്മൂട്ടി,ദിലീപ്, ജാക്കി ഷ്റോഫ്, സിദ്ദീഖ്, റഹ്മാന്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശോഭന, ഖുശ്ബു, സുഹാസിനി, കാര്‍ത്തിക, മേനക, ഷീല, സായ്കുമാര്, ബിന്ദു പണിക്കര്‍ തുടങ്ങി താരങ്ങളുടെ നീണ്ടനിര തന്നെയുണ്ടായിരുന്നു റിസപ്ഷന്.
എൺപതുകളിലെ ഹിറ്റ് നായികമാരായ ഖുശ്ബു, സുഹാസിനി, അംബിക, പൂർണിമ എന്നിവർക്കൊപ്പം ഫോട്ടോയ്ക്കായി പോസ് ചെയ്യുന്ന ജാക്കി ഷ്റോഫിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വെള്ളിയാഴ്ചയായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് മാളവികയുടെ വിവാഹം നടന്നത്. പാലക്കാട് നെന്മാറ സ്വദേശിയാണ് വരൻ നവനീത്.
കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹ നിശ്ചയം നടന്നത്. യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് നവനീത്.





