തമിഴ് സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ താരമാണ് വനിത വിജയകുമാര്‍. നടിയും ബിഗ് ബോസ് താരവുമായ വനിത എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. വിമര്‍ശനാത്മകമായ പ്രതികരണങ്ങള്‍ നടത്തിയാണ് വനിത പലപ്പോഴും വിമര്‍ശനം നേരിടാറുള്ളത്. ബിഗ് ബോസില്‍ പോയതിന് ശേഷമാണ് നടിയെ കുറിച്ചുള്ള ചെറിയ വിഷയങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്.
ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തമിഴ് സിനിമയില്‍ തമിഴ് നടിമാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും എല്ലാം മലയാളി നടിമാര്‍ക്കാണ് ലഭിക്കുന്നത്, താന്‍ ഇരുപത്തിയഞ്ചോളം സിനിമകള്‍ ചെയ്തുവെന്നും, അതിലെല്ലാം വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ചുവെന്നും എന്നാല്‍ 90കളില്‍ കണ്ടുവളര്‍ന്ന നാട്ടിന്‍പുറങ്ങളിലെ സിനിമകള്‍ ഇന്ന് വളരെ കുറവാണെന്നുമാണ് വനിത വിജയകുമാര്‍ പറയുന്നത്.
‘‘തമിഴ് ഇന്‍ഡസ്ട്രിയെ വിശ്വസിക്കുന്ന തമിഴ് നടിമാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നില്ല. അത് വളരെ നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 25 സിനിമകള്‍ ഞാന്‍ ചെയ്തു. ഈ ചിത്രങ്ങളിലെല്ലാം പൊലീസ്, വക്കീല്‍, നെഗറ്റീവ്, പോസിറ്റീവ് അങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്തത്. എന്നാല്‍ നമ്മള് 90കളില്‍ കണ്ടുവളര്‍ന്ന നാട്ടിന്‍പുറങ്ങളിലെ സിനിമകള്‍ ഇന്ന് വളരെ കുറവാണ്. എപ്പോഴൊക്കെ അത്തരം ചിത്രങ്ങള്‍ പുറത്തുവരുന്നോ അതെല്ലാം വിജയിക്കുന്നുണ്ട്. അത്തരം സിനിമകള്‍ ചെയ്യുന്ന സംവിധായകരും വളരെ കുറഞ്ഞു. എന്റെ അച്ഛനൊക്കെ ചെയ്തതു പോലെയുള്ള പഴയ സിനിമകളും കഥകളും എനിക്ക് വളരെ ഇഷ്ടമാണ്.
അങ്ങനെ പരുക്കനായ നാട്ടിന്‍പുറത്തെ നായിക കഥാപാത്രങ്ങള്‍ എന്തുകൊണ്ട് നമുക്ക് വരുന്നില്ല പറയുന്നതില്‍ വിഷമമുണ്ട്, ഒരുപാട് മലയാളം നടിമാര്‍ക്ക് അത്തരം വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ തമിഴ്നാട്ടിലുള്ള തമിഴ് നടിമാര്‍ക്ക് അത് ലഭിക്കില്ല....’’ തണ്ടുപാളയം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ വനിത പറഞ്ഞു.
അതേസമയം നന്നായി അഭിനയിക്കാന്‍ കഴിവുണ്ടെങ്കില്‍ ഭാഷ ഒരു പ്രശ്നമല്ലെന്നും, മികച്ച സിനിമകളുടെ ഭാഗമാവുന്നത് മികച്ച സ്ക്രിപ്റ്റ് തിരഞ്ഞെടുത്ത് കൊണ്ടാവണമെന്നും വനിതയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
ഓപ്പറേഷന് ലൈല എന്ന ചിത്രമാണ് വനിതയുടെ അവസാനം പുറത്തിറങ്ങിയ തമിഴ് ചിത്രം. മാരി സെല്‍വരാജ് ധ്രുവ് വിക്രം ചിത്രം ബൈസണിലും മലയാളികളായ അനുപമ പരമേശ്വരനും, രജിഷ വിജയനുമാണ് നായികമാര്‍.

Vanitha Vijaykumar says "Tamil Actresses don't get chance in Kollywood..."
byu/Strict-Advantage8199 inkollywood

Comments