
സുരേഷ് ഗോപിയുടെ വീടിന്റെ നെടുംതൂൺ ആരെന്നു ചോദിച്ചാൽ ഒരു പേര് മാത്രമേ പറയാനുള്ളൂ; ഭാര്യ രാധിക. അദ്ദേഹം സിനിമയും രാഷ്ട്രീയവുമായി തിരക്കൊഴിയാത്ത ജീവിതം നയിച്ചപ്പോൾ നാല് മക്കളുടെ ജീവിതം അമ്മ രാധികയുടെ കൈകളിൽ സുരക്ഷിതമായിരുന്നു. രാധികയുടെ പിറന്നാൾ, കേക്ക് മുറിച്ച് അതീവ ലളിതമായി കുടുംബം ആഘോഷമാക്കി.
മൂത്തമകൾ ഭാഗ്യയുടെ വിവാഹശേഷമുള്ള രാധികയുടെ ആദ്യ ജന്മദിനമായിരുന്നു ഇത്. ജനുവരി മാസത്തിൽ ഗുരുവായൂരിൽ വച്ചായിരുന്നു ഭാഗ്യാ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹം മരുമകൻ ശ്രേയസ് മോഹനും ഭാഗ്യക്കൊപ്പം എത്തി. അമ്മായിയമ്മ എന്നല്ല, അമ്മക്കുട്ടി എന്നാണ് ശ്രേയസ് രാധികയെ വിളിക്കുന്നത്. ഭാഗ്യയും ശ്രേയസും സുരേഷ് ഗോപിക്കും ഭാര്യക്കും ഒപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കാളികളായി .
മക്കളെ നല്ലനിലയിൽ വളർത്തിയതിന് രാധികയ്ക്ക് ശമ്പളം നൽകണം എന്ന അഭിപ്രായക്കാരനാണ് സുരേഷ് ഗോപി. അതിന് രാധികയുടെ സമ്മതം മാത്രമേ ആവശ്യമുള്ളൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മക്കൾ. ആദ്യത്തെ കുഞ്ഞായ ലക്ഷ്മിയുടെ വേർപാടിനെ കുറിച്ച് സുരേഷ് ഗോപി പലപ്പോഴും വികാരാധീനനായിട്ടുണ്ട്.








Comments