
ഇര്ഫാന് ഖാനെപ്പോലെ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താനുളള പരിശ്രമത്തിലാണ് മകന് ബബില്‍ ഖാന്. ‘ഖല ’എന്ന ചിത്രത്തിലൂടെ വെളളിത്തിരയില്‍ അരങ്ങേറിയ ബബില്‍ ‘ദ റെയില്‍വേ മെന്‍’ എന്ന വെബ് സീരീസില്‍ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.
ഇപ്പോഴിതാ അമ്മ സുതപ സിക്ദാറിന് മനോഹരമായൊരു കുറിപ്പിലൂടെ മാതൃദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് ബബില്‍. സുതപ സിക്ദാറില്ലായിരുന്നുവെങ്കില് ഇര്ഫാന് ഖാനുണ്ടാകുമായിരുന്നില്ല സുതപ സിക്ദാറില്ലായിരുന്നെങ്കില് അയാന് ഉണ്ടാകുമായിരുന്നില്ല, സുതപ സിക്ദാര്‍ ഇല്ലായിരുന്നെങ്കില്‍ ബബില്‍ ഇണ്ടാകുമായിരുന്നില്ല എന്നാണ് ബബില്‍ കുറിച്ചത്. ഒപ്പം അമ്മയുടെ മനോഹരമായ ചിത്രങ്ങളും ബബില്‍ കുറിപ്പിനൊപ്പം പോസ്റ്റ ചെയ്തിട്ടുണ്ട്.
നിരവധി പേരാണ് ഈ പോസ്റ്റിന് കമന്റുകളുമായെത്തുന്നത്. ഈ വിശേഷദിനത്തിന്റെ ആനുകൂല്യത്തില്‍ ബബിലിനോട് ഒരു കാര്യത്തില്‍ ഉറപ്പ് നല്‍കാനാണ് സുതപ പറയുന്നത്.
ഒരു പുരുഷന് എങ്ങനെയായിരിക്കണമെന്ന സമൂഹത്തിന്റെ തെറ്റായ വ്യാഖ്യാനത്തില്‍ അകപ്പെടാാതെ അതിന് അനുസരിച്ച് സ്വഭാവത്തില്‍ മാറ്റം വരുത്താതെ തെറ്റും ശരിയും മനസിലാക്കി അതിന് അനുസരിച്ച് ജീവിക്കണമെന്നാണ് സുതപ മകനോട് ആവശ്യപ്പെടുന്നത്.






