
പ്രണയം എന്ന പേരില്‍ പലരും കാണിക്കുന്ന സഭ്യാസ പ്രകടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമാകാറുണ്ട്. ഇവയില്‍ ഒന്നാണ് ഓടുന്ന ബൈക്കിലിരുന്നുള്ള കമിതാക്കളുടെ പ്രണയനിമിഷങ്ങള്‍. പലതവണ ഇത്തരം പ്രവണതകള്ക്കെയിരെ അധികാരികള്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇവയ്ക്കൊന്നും ഒരു മാറ്റവും വന്നിട്ടില്ല എന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. ഓടുന്ന ബൈക്കില്‍ അപകടകരമായ ' റൊമാന്റിക് സ്റ്റണ്ട്' നടത്തിയ യുവതീ യുവാക്കളുടെ ദൃശ്യം പകര്‍ത്തിയിരിക്കുകയാണ് എസ്പി.
ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ തനിക്ക് അഭിമുഖമായി യുവതിയെ ഇരുത്തി ബൈക്ക് ഓടിച്ച യുവാവിന്റെ
വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പോലീസ് സൂപ്രണ്ട് ഇവരെ കയ്യോടെ പിടികൂടുകയും അപ്പോള്‍ത്തന്നെ പിഴ ചുമത്തുകയും ചെയ്തു. കുങ്കുരിയില്‍ നിന്ന് ജഷ്പൂരിലേക്കുള്ള യാത്രയിലാണ് നിരുത്തരവാദപരമായ ഡ്രൈവിംഗ് തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് എസ്പി പറഞ്ഞു. ഇവരെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോദിച്ചു. മായാലി അണക്കെട്ട് സന്ദര്‍ശിക്കാന്‍ വന്നതാണെന്നും ബൈക്ക് സ്റ്റണ്ട് നടത്തുകയാണെന്നും യുവതീയുവാക്കള്‍ പറഞ്ഞു. ഇവര്‍ക്ക് പിഴ ചുമത്തിയെന്നും പോലീസ് അറിയിച്ചു.
അതേസമയം ഇതുപോലെ അപകടകരമായ ബൈക്ക് യാത്രയോ സ്റ്റണ്ടോ ആരും നടത്തരുതെന്ന് എസ്പി മുന്നറിയിപ്പ് നല്കി. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ശ്രദ്ധ വേണം. ഇനിയും ഇത്തരം സ്റ്റണ്ടുകള്‍ ചെയ്യുന്നത് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കള്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
CG : प्रेमिका को बाइक की टंकी पर बिठाकर फिल्मी अंदाज में रोमांस और स्टंट कर रहा था युवक-युवती, एसपी जशपुर शशिमोहन सिंह ने पकड़ा !!
देखिए VIDEO
कटनी-गुमला नेशनल हाईवे पर एक प्रेमी जोड़े का बाइक पर स्टंट करते हुए वीडियो सामने आया है !!
इस वीडियो को कुनकुरी पुलिस ने पुलिस अधीक्षक… pic.twitter.com/nqzmPlzCHu— MANOJ SHARMA LUCKNOW UP🇮🇳🇮🇳🇮🇳 (@ManojSh28986262) May 11, 2024






