
മലയാളികള്‍ക്ക് സുപരിചിതയായ അവതാരകയാണ് മീര അനില്‍. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്സിലൂടെയാണ് മീര താരമാകുന്നത്. പിന്നീട് നിരവധി പരിപാടികളില്‍ മീര അവതാരകയായി എത്തി. സോഷ്യല്‍ മീഡിയയിലും സജീവമാണ് മീര. യാത്രകളെ ഏറെ സ്നേഹിക്കാറുള്ള താരം യാത്ര ചിത്രങ്ങളും വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ യു എസ്സിലെ ബ്രൂക്ക്ലിൻ പാലത്തിനു മുകളിൽ നിന്നുള്ള ചിത്രമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. "പ്രശസ്തമായ ബ്രൂക്ക്ലിൻ പാലം..." എന്ന ക്യാപ്ഷൻ നൽകിയമാണ് മീര അനിൽ സ്റ്റൈലിഷ് ചിത്രം പങ്കിട്ടിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ നിന്നും നിരന്തരം വിമര്‍ശനങ്ങളും മീര നേരിടാറുണ്ട്. പലപ്പോഴും സെലിബ്രിറ്റികളോട് ഒരു ആവിശ്യവുമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു ബോറപ്പിടിക്കുന്നു എന്നാണ് മീര എന്ന അവതാരക നേരിടുന്ന ഏറ്റവും വലിയ വിമർശനം. അടുത്തിടെ മലയാളികളുടെ സ്വന്തം മോഹൻലാലിനോട് ഒരു ചോദ്യം ചോദിച്ചതിന്റെ പേരിൽ മീരയെ ആരാധകർ എയറിൽ ആക്കിയിരിന്നു.






