
പാലക്കാട്: മക്കളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ 10000 രൂപ പിഴയും ശിക്ഷ. പാലാക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷംം ആറ് മാസം അധികശിക്ഷ അനുഭവിക്കണം.
പോക്സോ കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് സെപ്റ്റംബർ ഏഴിനായിരുന്നു.ഭർത്താവുമായുള്ള അഭിപ്രായ വിത്യാസത്തിനെ തുടർന്ന് യുവതി അഞ്ചും മുന്നും വയസുള്ള കുട്ടികളെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.






