
കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീ പീഡനക്കേസില്‍ രാഹുലിന് രക്ഷപ്പെടാന്‍ അവസരം ഒരുക്കിക്കൊടുത്തത് പോലീസെന്ന് റിപ്പോര്‍ട്ട്. പിടിക്കപ്പെടാതെ ബാംഗ്ളൂരില്‍ എത്താനുള്ള മാര്‍ഗ്ഗം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു കൊടുത്തതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യുസാണ് വാര്‍ത്ത പുറത്തുവിട്ടത്. പന്തീരാങ്കാവ് പോലീസ് ഉദ്യോഗസ്ന് രാഹുലുമായി നിരന്തരം സംസാരിച്ചിട്ടുണ്ട്.
ബംഗലുരുവിലേക്ക് പോകാന്‍ ചെക്ക്പോസ്റ്റില്‍ എത്താനുള്ള എളുപ്പവഴി അടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ പറഞ്ഞുകൊടുത്തു. രാഹൂലിനെ സഹായിച്ച രാജേഷുമായും അദ്ദേഹം ഒരു മണിക്കൂര്‍ സംഭാഷണം നടത്തിയെന്നും സാമ്പത്തീക ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.രാഹുലിനും രാജേഷിനും മുമ്പും നിരവധി സഹായം ചെയ്തുകൊടുത്തയാളാണ് ഇയാള്‍. പോലീസുകാരനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പോലീസുകാരന്റെ കോള്‍ റെക്കോഡുകള്‍ അടക്കം പരിശോധന നടത്തും. അതേസമയം രാഹുലിന് ജര്‍മ്മന്‍ പൗരത്വമുണ്ടെന്ന ആരോപണത്തില്‍ കാര്യമായ തെളിവ് കിട്ടിയിട്ടില്ല. കേരളം മുഴുവന്‍ രാഹുലിനെ പരിചയം ഉണ്ടെന്ന സാഹചര്യത്തില്‍ മുഖം മറച്ച് ചെക്കപോസ്റ്റ് വരെ എത്താനും പ്രധാന റോഡിലൂടെ അല്ലാത്ത വഴിയും പറഞ്ഞുകൊടുത്തു. പന്തീരാങ്കാവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണെന്നത് വിവാദം കൂട്ടുന്നു.
നേരത്തേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രാഹുലിനെതിരേ പരാതി നല്‍കിയിട്ടും പന്തീരാങ്കാവ് പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്ന് ചെറിയ വകുപ്പുകളാണ് ചുമത്തിയതെന്നുമുള്ള ആരോപണം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നടത്തിയിരുന്നു. സംസ്ഥാന വനിതാകമ്മീഷനും പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. പെണ്‍കുട്ടിയെ ഒരു തരത്തിലും അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് കമ്മീഷന് അദ്ധ്യക്ഷ പി.സതീദേവി വ്യക്തമാക്കി.






