
ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ഭുത ക്യാച്ചുമായി ഫാഫ് ഡു പ്ലെസിസ്. ചെന്നൈ സൂപ്പർ കിംഗ്സ് താരം മിച്ചൽ സാന്ററെയാണ് ഡു പ്ലെസിസ് പറന്നുപിടിച്ചത്. ഒരുപക്ഷേ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്കാരം റോയൽ ചലഞ്ചേഴ്സ് നായകനെ തേടിയെത്തുവാനും സാധ്യതയുണ്ട്.
മത്സരത്തിന്റെ 15-ാം ഓവറിലെ അവസാന പന്തിലാണ് അത്ഭുത ക്യാച്ചുണ്ടായത്. മുഹമ്മദ് സിറാജ് എറിഞ്ഞ പന്ത് മിഡ് ഓഫിന് മുകളിൽ പറത്താനായിരുന്നു സാന്ററുടെ തീരുമാനം. എന്നാൽ മിഡ് ഓഫിൽ ഉണ്ടായിരുന്ന ഡു പ്ലെസി സാന്ററുടെ ഷോട്ടിന് ഒറ്റക്കൈയ്യിൽ പറന്നുപിടിച്ചു. മൂന്ന് റൺസുമായി മടങ്ങാനായിരുന്നു ചെന്നൈ താരത്തിന്റെ വിധി.
മത്സരത്തിലെ വിക്കറ്റിൽ നിർണായ പങ്കുവഹിച്ച ഡുപ്ലസിസിനെ എടുത്തുയർത്തിയാണ് സഹതാരങ്ങൾ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. അത്യുഗ്രൻ ക്യാച്ച് കൈപിടിയിലൊതുക്കിയ പിന്നാലെ ക്യാപ്റ്റന് കോലി സ്നേഹചുബനം നൽകിയതും ആരാധകർ ഏറ്റെടുത്തു. പറക്കും ക്യാച്ചിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.




Comments