
ഫിന്ലാന്ഡില് ഇനി രണ്ട് മാസത്തേക്ക് സൂര്യന് അസ്തമിക്കില്ല. അതായത് ആര്‍ട്ടിക് പ്രദേശത്തിന് സമീപ സ്ഥലങ്ങളില്‍ ഇനി രാത്രിയും സൂര്യനുണ്ടാകും.
'മിഡ്നൈറ്റ് സൺ' എന്ന് അറിയപ്പെടുന്ന ഈ 'രാത്രിയില്ലാ രാത്രി പ്രതിഭാസം' ഇതിനകം ഫിന്ലാന്ഡില് ആരംഭിച്ചു കഴിഞ്ഞു. ഈ പ്രതിഭാസം ഓരോ വര്‍ഷവും ഫിന്‍ലാന്‍ഡിന്റെ വടക്കന്‍ ഭാഗത്തെ വിദൂര പ്രദേശങ്ങളിലാണ് ആദ്യം ആരംഭിക്കുക. മെയ് 16 മുതൽ, വടക്കൻ ലാപ്ലാൻഡിലെ ഉത്സ്ജോക്കിയിലെയും മറ്റ് പട്ടണങ്ങളിലും സൂര്യപ്രകാശത്താല്‍ കുളിച്ച് നില്‍ക്കുകയാണ്.
ഈ പ്രതിഭാസം രണ്ടരമാസത്തോളം നീളും. ഇവയ്ക്ക്കാരണം സൂര്യനെ ഭ്രമണം ചെയ്യുന്ന ഭൂമിയുടെ അച്ചുതണ്ടിനുള്ള ചെറിയ ചെരിവാണ്. അതായത് വേനൽക്കാലത്ത്, ഉത്തരധ്രുവം സൂര്യന് നേര്‍ക്ക് ചെറുതായി ചെരിയുന്നു. ഇതിനെ തുടര്‍ന്ന് ആർട്ടിക് സർക്കിളിനുള്ളിലെ പ്രദേശങ്ങളിൽ രാവും പകലും സൂര്യപ്രകാശം ഏല്ക്കുന്നു.






