
അരിസോണ: വിവാഹം വേര്‍പ്പെടുത്താനായി ഒരുങ്ങിയ ഭാര്യയെ ജീവനോടെ കുഴിച്ച് മൂടിയ ഭര്‍ത്താവിനെ ജീവപര്യന്തം തടവ്ശിക്ഷയ്ക്കായി വിധിച്ച് കോടതി. സംഭവം നടന്നത് അമേരിക്കയിലെ അരിസോണയിലാണ്. ഇത്തരത്തിലുള്ള ഒരു ക്രൂര കൊലപാതകം അരങ്ങേറിയത് 2017ലായിരുന്നു. ഡേവിഡ് പാഗ്നിയാനോ എന്ന 62 കാരനാണ് ക്രൂരത കാണിച്ചത്. പരോള്‍ പോലുമില്ലാതെ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.
2017ല്‍ യുവതിയുടെ വായില്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച ശേഷം വീട്ടില്‍ നിന്ന് മാറിയുള്ള ഒഴിഞ്ഞ പ്രദേശത്ത് സ്വയം കുഴിയെടുത്ത ശേഷം ഇയാള്‍ ജീവനോടെ കുഴിച്ച് മൂടുകയായിരുന്നു. കൊല്ലപ്പെടുന്ന സമയത്ത് ഇയാളുടെ ഭാര്യ സാന്ദ്രയ്ക്ക് 39 വയസായിരുന്നു പ്രായം. രണ്ട് കുട്ടികളുടെ അമ്മയായ സാന്ദ്ര ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ടതിന് ശേഷവും ഒരേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിനിടെ യുവതിയുടെ പേരില്‍ ലഭിച്ച രണ്ട് കുറിപ്പുകളാണ് അന്വേഷണം ഭര്‍ത്താവിന് നേരെ തിരിയാന്‍ കാരണമായത്.
വിവാഹ മോചന ഹര്‍ജിയിലേക്കാണ് ഈ രണ്ട് കുറിപ്പുകളെത്തിയത്. യുവതിയെ കാണാതായ ശേഷമാണ് ഈ കുറിപ്പുകള്‍ ഹര്‍ജിയിലേക്ക് കൂട്ടിച്ചേര്‍ത്തതാണ് സംശയമുണ്ടാകാന്‍ കാരണമായത്.






