
തിരുവനനന്തപുരം : കേരള സർവകലാശാല സെനറ്റ് നിയമനം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവിയിൽ നിന്ന് ഒഴിയണമെന്ന് പിഎം ആർഷോ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ആർഷോ പറഞ്ഞു.
ജീ യുടെ സെനറ്റ് നോമിനേഷൻ ബഹു. ഹൈ ക്കോടതി എടുത്ത് തോട്ടിൽ എറിഞ്ഞിട്ടുണ്ട്. തോറ്റത് ജീ മാത്രമല്ല ജീക്ക് സംരക്ഷണ കവചമൊരുക്കാൻ മുന്നിൽ നിന്ന പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുത്ത ‘ചാൻസലർ മുന്നണി’യിലെ സർവ്വ മുള്ള് മുരിക്ക് മൂർഖൻ പാമ്പുകളുമാണെന്നും ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.
ചാൻസലർ തിരുകി കയറ്റിയ വിദ്യാർത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ കോടതിവിധി കേരള ജനതയുടെ ആകെ സംഘപരിവാർ വിരുദ്ധ പോരാട്ടത്തിൻ്റെ വിജയമാണെന്നും, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉടൻ ചാൻസലർ സ്ഥാനം രാജിവെയ്ക്കണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ എസ്എഫ്ഐ ഫേസ്ബുക്കിൽ കുറിച്ചു.






