
മസ്കറ്റിൽ മരിച്ച തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ആരോപിച്ചാണ് നമ്പി രാജേഷിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം. എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരം മൂലം അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിനടുേത്തക്ക് എത്താന്‍ അമൃതയ്ക്ക് ആയിരുന്നില്ല.
എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലമല്ല നമ്പി രാജേഷ് മരിച്ചതെന്ന വാദമുയര്‍ത്തിയാണ് വിമാനക്കമ്പനിയുടെ പ്രതിരോധം.
അതേ സമയം സംഭവത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഭർത്താവ് മരിക്കില്ലായിരുന്നുെവന്നും അമൃത മാധ്യമങ്ങളോട് പറഞ്ഞു. സംഭവിച്ചതെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു. എയർ ഇന്ത്യയ്ക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും, ഗവർണർക്കും പരാതി നൽകുമെന്നും അമൃത കൂട്ടിേച്ചര്‍ത്തു.






