
ലിബ്സണ്‍ : 2024 ല്‍ നടക്കാനിരിക്കുന്ന യൂറോ കപ്പിനുളള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 39കാരനായ റൊണാള്‍ഡോയുടെ ആറാം യൂറോ കപ്പാണിത്. 2016 യൂറോ കപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് പോർച്ചുഗൽ കിരീടം നേടിയിരുന്നു. യൂറോ കപ്പില്‍ പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് റൊണാള്‍ഡോ. 25 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍.
വെറ്ററൻ പ്രതിരോധ താരം പെപെയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ റുബൻ നെവസ്, ബെർണാഡോ സിൽവ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ഡിയാഗോ ഡാലോട്ട് തുടങ്ങിയവരും ടീമിലുണ്ട്. കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇറ്റലിയായിരുന്നു യൂറോ കിരീടം നേടിയിരുന്നത്.
ജര്‍മനിയില്‍ ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെയാണ് യൂറോ കപ്പ്. തുര്‍ക്കി, ചെക്ക് റിപ്പബ്ലിക്, ജോര്‍ജിയ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫിലാണ് പോര്‍ച്ചുഗല്‍. ജൂണ്‍ നാലിന് ഫിന്‍ലന്‍ഡുമായും എട്ടിന് ക്രൊയേഷ്യയുമായും 11ന് അയര്‍ലന്‍ഡുമായും പോര്‍ച്ചുഗല്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കും.
ടീം ടോട്ടൽ സ്ക്വാഡ്:
ഗോള്‍കീപ്പര്‍മാര്‍: ഡിയോഗോ കോസ്റ്റ, ജോസ് സാ, റൂയി പാട്രികോ.
ഡിഫന്‍ഡര്‍മാര്‍
പെപെ, റൂബന്‍ ഡയസ്, അന്റോണിയോ സില്‍വ, ഡാനിലോ പെരേര, ഡിയോഗോ ഡലോട്ട്, ഗോണ്‍സാലോ ഇനാസിയോ, ജാവോ കാന്‍സലോ, നെല്‍സണ്‍ സെമേഡോ, ന്യൂനോ മെന്‍ഡസ്
മിഡ്ഫീല്‍ഡര്‍മാര്‍: ബ്രൂണോ ഫെര്‍ണാണ്ടസ്, റൂബന്‍ നെവസ്, വിറ്റിഞ്ഞ, ജോവോ നെവെസ്, ജോവോ പലീഞ്ഞ, ഒറ്റേവിയോ മോണ്ടീറോ
ഫോര്‍വേഡുമാര്‍:
ക്രിസ്റ്റ്യാനോ റോണാള്‍ഡോ, ബെര്‍ണാഡോ സില്‍വ, ഗോണ്‍സാലോ റാമോസ്, ജാവോ ഫെലിക്സ്, ഡിയോഗോ ജോട്ട, ഫ്രാന്‍സിസ്കോ കോണ്‍സികാവോ, റാഫേല്‍ ലിയാവോ, പെഡ്രോ നെറ്റോ






