
പെരിയാറിലെ മത്സ്യക്കുരുതിക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ആശയക്കുഴപ്പം കാരണമായിട്ടുണ്ടോ എന്നതിലും അന്വേഷണം. ജലസേചന വകുപ്പും പരിസ്ഥിതി നിയന്ത്രണ ബോർഡും പെരിയാറിലെ പാതാളം റെഗുലേറ്റർ തുറക്കുന്നതിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് കർഷകരുടെ ആരോപണം.
പാതാളം മുതൽ കൊച്ചിയുടെ കായൽപരിസരമെല്ലാം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ മത്സ്യക്കുരുതിയിൽ ഫോർട്ട് കൊച്ചി സബ് കളക്ടറും, ഫിഷറീസ് വകുപ്പും, ഫിഷറീസ് സർവ്വകലാശാലയും അന്വേഷണം തുടങ്ങി. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാനാണ് നിര്‍ദ്ദേശം.
പാതാളം റെഗുലേറ്ററിന്റെ ചുമതലയുള്ള ജലസേചന വകുപ്പിനെ രാസമാലിന്യം ഒഴുക്കി വിട്ട സമയത്ത് പരിസ്ഥിതി നിയന്ത്രണ ബോർഡ് വിവരം അറിയിച്ചില്ലെന്ന പരാതിയും അന്വേഷിക്കും.






