
വാഷിങ്ടണ്‍: ഭൂമിയെപോലെ തന്നെ ജീവന് നിലനില്ക്കാന് സാധ്യതയുള്ള മറ്റൊരു ഗ്രഹം കണ്ടെത്തി ജ്യോതിശസ്ത്രജ്ഞര്‍. 40 പ്രകാശവര്‍ഷം അകലെ മീനരാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 12 ബി എന്ന ഗ്രഹം വാസയോഗ്യമാകുമെന്നാണ് കണ്ടെത്തല്‍. റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രതിമാസ പ്രസിദ്ധീകരണത്തിലാണ് കണ്ടെത്തലിനെക്കുറിഞ്ഞ് വെളിപ്പെടുത്തിയത്. ഗ്ലീസ് 12 ബി ഭൂമിയെക്കാള്‍ അല്പം ചെറുതും ശുക്രനുമായി സാമ്യമുള്ളതുമാണ്.
ഉപരിതല താപനില 107 ഡിഗ്രി ഫാരന്‍ഹീറ്റ് (42 ഡിഗ്രി സെല്‍ഷ്യസ്) ആയതിനാല്‍ ജലം ദ്രവാകരൂപത്തില് നിലനില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഭുമിയുടെ ശരാശരി താപനിലയേക്കാള്‍ കൂടുതലാണെങ്കിലും മറ്റുപല എക്സോപ്ലാനറ്റുകളെക്കാളും വളരെ കുറവാണെന്നാണ് പ്രധാന ഘടകം. ഗ്ലീസ് 12 ബിയില്‍ അന്തരീക്ഷമുണ്ടോ എന്നതാണ് പ്രധാന ആശങ്ക. ഭൂമിക്ക് സമാനമായ അന്തരീക്ഷം ഉണ്ടായിരിക്കാമെന്നതാണ് നിഗമനം. അങ്ങനെയെങ്കില്‍ ജീവന് നിലനില്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു.
അതേസമയം ശുക്രനെപ്പോലെ ചുട്ടുപൊള്ളുന്ന അന്തരീക്ഷം ഉണ്ടായിരിക്കാമെന്നും അന്തരീക്ഷമില്ലായിരിക്കാമെന്നും അഭിപ്രായമുയരുന്നു. യൂണിവേഴ്സിറ്റി ഓഫ് എഡന്‍ബര്‍ഗ് യൂണിവേഴ്സിറ്റി കോളെജ് ലണ്ടന്‍ എന്നിവിടങ്ങളില്‍ ഡോക്ടര്‍ വിദ്യാര്‍ത്ഥിനിയായ ലാറിസ പാലേതോര്പ്പും ശിശിള് ധോലാകിയയുമാണ് ഗ്രഹം കണ്ടെത്തിയത്. ഗ്ലീസ് 12 ബിയുടെ മാതൃ നക്ഷത്രം സൂര്യന്റെ വലിപ്പത്തിന്റെ 27 ശതമനാവും 60 ശതമാനവും താപനിലയുമുള്ളത്. നക്ഷത്രവും ഗ്രഹവും തമ്മിലുള്ള ദൂരം ഭൂമിയും തമ്മിലുള്ള ദൂരത്തിന്റെ 7 ശതമാനം മാത്രമാണ്. അതുകൊണ്ട് തന്നെ നക്ഷത്രത്തില്‍ നിന്ന് ഭൂമിക്ക് സൂര്യനില്‍ നിന്ന് ലഭിക്കുന്നതിന്റെ 1.6 മടങ്ങ് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. ഏതായാലം ഏത് തരത്തിലുള്ള അന്തരീക്ഷമാണ് ഗ്രഹത്തിലുള്ളതെന്ന് കണ്ടെത്തുകയാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം.






