
മിനി സ്ക്രീൻ പ്രേക്ഷകർക്കും സിനിമാപ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് മൗനി റോയ്. 'നാഗീൻ' എന്ന ഹിന്ദി സീരിയലാണ് മൗനിയെ പ്രശസ്തയാക്കിയത്. 'നാഗകന്യക' എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി.
അതുമാത്രമല്ല, മൗനിയുടെ കേരള ബന്ധം. കേരളത്തിന്റെ മരുമകൾ കൂടിയാണ് മൗനി. മൗനിയുടെ ഭർത്താവ് സൂരജ് നമ്പ്യാർ മലയാളിയാണ്. ദുബായിൽ ബാങ്കറായി ജോലി ചെയ്യുകയാണ് സൂരജ് നമ്പ്യാർ.ബാലിയിൽ അവധിക്കാലം ആഘോഷിക്കുകയാണ് മൗനി ഇപ്പോൾ. ബാലിയിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഏക്താ കപൂറിന്റെ 'ക്യൂംകി സാസ് ഭി കഭി ബഹു തി' എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കസ്തൂരി, ദോ സഹേലിയാൻ, ദേവോം കാ ദേവ് മഹാദേവ്, ജുനൂൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാൽ നാഗീൻ എന്ന സീരിയലിലെ നാഗകന്യക വേഷമാണ് മൗനിയെ താരമാക്കിയത്.
അക്ഷയ് കുമാർ നായകനായ 'ഗോൾഡ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. കെജിഎഫിന്റെ ഹിന്ദി റീമേക്കിൽ 'ഗലി ഗലി' എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു.
റോമിയോ അക്ബർ വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങൾ. റൺബീർ കപൂർ - ആലിയ ഭട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ബ്രഹ്മാസ്ത്ര'യുടെ ഒന്നാം ഭാഗത്തിലും മൗനി വേഷമിട്ടിരുന്നു.






