
90 കളുടെ അവസാനത്തിലും 2000 ങ്ങളിലും ബോളിവുഡിലെ പ്രെറ്റി ഐക്കണായിരുന്നു പ്രീതി സിന്റ. ബിഗ് സ്ക്രീനില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ പങ്ക് വെയ്ക്കാറുണ്ട് താരം. ഐ പി എല്ലില്‍ പഞ്ചാബ് കിംഗ്സിന്റെ സഹ ഉടമകളിലൊരാളായ താരം ടൂര്‍ണമെന്റിന്റെ സമയത്ത് ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഗാലറിയില്‍ എത്താറുണ്ട്.
ഇപ്പോഴിതാ 77-ാമത് കാന്‍ കാൻ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങുകയാണ് താരം. 558000 രൂപ വിലമതിക്കുന്ന വെള്ള നിറത്തിലുള്ള നൈര ഗൗണായ വിവിയന്ന ലോറികീറ്റിൽ നിന്നുള്ള ഗൗൺ പ്രദർശിപ്പിച്ചുകൊണ്ട് പ്രീതി കാനില്‍ അനായാസമായി പോസ് ചെയ്തു. 7 വർഷത്തിന് ശേഷമാണ് താരം കാനില്‍ തിളങ്ങുന്നത്. മിനിമലിസ്റ്റിക് മേക്കപ്പിനൊപ്പം സ്വാഭാവിക സൗന്ദര്യവും മുടിയിഴകളും താരത്തിന്റെ അഴക് ഇരട്ടിയാക്കി.
2006-ൽ ഫെസ്റ്റിവലിൽ അരങ്ങേറ്റം കുറിച്ച പ്രീതിയുടെ കാൻസ് യാത്ര ആരംഭിച്ചത്, ദി വിൻഡ് ദാറ്റ് ഷേക്ക്സ് ദ ബാർലി, പാരിസ്, ജെ ടൈം തുടങ്ങിയ പ്രശസ്ത ചിത്രങ്ങളുടെ പ്രീമിയറുകളിൽ പങ്കെടുത്തതോടെയാണ്. ലക്ഷ്വറി വാച്ച് ബ്രാൻഡായ ചോപാർഡിൻ്റെ ബ്രാൻഡ് അംബാസഡറായി 2013-ൽ കാനിലേക്ക് മടങ്ങി.
സണ്ണി ഡിയോളിനൊപ്പം അഭിനയിക്കുന്ന ലാഹോർ 1947 എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തന്റെ ഏറെ പ്രതീക്ഷയോടെയുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് പ്രീതി. ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഷബാന ആസ്മി, അലി ഫസൽ തുടങ്ങിയ അഭിനേതാക്കളാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സണ്ണി ഡിയോൾ തന്റെ മൂത്ത മകൻ കരൺ ഡിയോളിനൊപ്പമാണ് ഈ ചിത്രത്തില്‍ എത്തുന്നത്.






