
തിരുവനന്തപുരം; ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം ജില്ലകളില്‍ മുന്നറിയിപ്പ് . യെല്ലോ അലര്‍ട്ടാണ് നാല് ജില്ലകളിലും. നിലവില്‍ മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.
വരും മണിക്കൂറില്‍ തൃശൂര്‍ ജില്ലയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കന്‍ തമിഴ്നാട് തീരത്ത് (കുളച്ചല്‍ മുതല്‍ കിലക്കരെ വരെ) ഇന്ന് രാത്രി 11.30 വരെ 2.9 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത യുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 60 സെന്റി മീറ്ററിനും 75 സെന്റി മീറ്ററിനും ഇടയില്‍ മാറി വരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.






