
കോഴിക്കോട്; മദ്യനയത്തില്‍ ചര്‍ച്ച നടത്തിയട്ടില്ല എന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ മുമ്പ്തന്നെ വ്യക്തമാക്കിയതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാര്യഹ്ങള്‍ എക്സൈസ് വകുപ്പ് മന്ത്രി വ്യക്തമാക്കിയതാണ്. പ്രതിപക്ഷ നേതാവിന് എങ്ങനെ ചര്‍ച്ച നടത്തിയെന്ന് പറയാന്‍ സാധിക്കും. പ്രതിപക്ഷ നേതാവ് പറയുന്നത് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കെഎസ്യു നടത്തിയ ചര്‍ച്ച ആയിരിക്കുംടൂറിസം വകുപ്പ് നടത്തിയ യോഗത്തെ സംബന്ധിച്ച് ഡയറക്ടറുടെ പ്രസ്താവനയിലുണ്ട്. എല്ലാ യോഗങ്ങളും മന്ത്രി പറഞ്ഞിട്ടല്ല നടത്താറുള്ളത്. ഈ വിഷയത്തില്‍ തന്റെ പുറകെ വരുന്നതിന്റെ കാര്യം വ്യക്തമാണ്. മറ്റൊരു വകുപ്പുമായി ബന്ധപ്പെട്ട പ്രശനത്തില്‍ തന്നെ വലിച്ചിഴക്കുന്നതിന്റെ അജണ്ട മറ്റൊന്നാണ്. മറുപടി പറയുന്നത് പറയാതെ ഓടിപ്പോയെന്നു പറയേണ്ടെന്നു കരുതിയാണ് മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ബാര്‍ക്കോഴയെന്ന ആരോപണത്തില്‍ മുഹമ്മദ് റിയാസിനെതിരെ നേരത്തെ രൂക്ഷ വിമര്‍ശനമാണ് ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചത്. എല്ലാ വകുപ്പിലും മുഹമ്മദ് റിയാസ് കയ്യിട്ടു വാരികയാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് ആരോപിച്ചിരുന്നു. അധികാരം നിക്ഷിപ്തമായത് റിയാസിലാണ്. പി എ മുഹമ്മദ് റിയാസ് നിഴല്‍ മുഖ്യമന്ത്രിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതിനു പിന്നാലെയാണ് മന്ത്രി റിയാസ് പ്രതികരണവുമായി രംഗത്തെത്തിയത്.






