
കെ.എസ്.യു. പരിശീലനക്കളരിയിലെ കൂട്ടത്തല്ലില്‍ എന്‍.എസ്.യുവിനെകൊണ്ട് അടിയന്തരമായി നടപടിയെടുപ്പിച്ചതു കെ.പി.സി.സിയെ വെട്ടിലാക്കാനാണെന്ന ആരോപണവുമായി സുധാകരപക്ഷം. ഏകപക്ഷീയമായ നടപടിയില്‍ കുറ്റക്കാര്‍ അകത്തും കുറ്റം ചെയ്യാത്തവര്‍ പുറത്തുമായെന്നാണ് അവരുടെ പരാതി.
തിരുവനന്തപുരത്ത് നെയ്യാര്‍ഡാമില്‍ നടന്ന കെ.എസ്.യു. പഠനക്യാമ്പിലെ കൂട്ടത്തല്ല് സുധാകരന്-സതീശന് പോരാട്ടത്തിലേക്ക് നീങ്ങുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തപ്പെട്ടിരുന്ന സുധാകരന് സ്ഥാനം തിരിച്ചെടുത്തതുമുതല് കോണ്‍ഗ്രസിനുള്ളില്‍ ആരംഭിച്ച മുറുമുറുപ്പാണ് തുറന്നപോരിന്റെ വക്കിലെത്തിനില്‍ക്കുന്നത്.കെ.എസ്.യു. കൂട്ടത്തല്ലിന്റെ പേരില്‍ കഴിഞ്ഞദിവസം ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ എന്‍.എസ്.യു. നടപടി എടുത്തിരുന്നു. അന്വേഷണത്തിന് കെ.പി.സി.സി അധ്യക്ഷന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അവര്‍ റിപ്പോര്‍ട്ട് നല്കുന്നതിനു മുമ്പ് ഇത്തരം ഒരു നടപടിയിലേക്ക് പോയത് കെ.പി.സി.സിയെ മറികടക്കാനാണെന്ന ആരോപണമാണുയരുന്നത്.
കഴിഞ്ഞദിസം നടപടിയെടുത്ത നാലുപേരില്‍ മൂന്നുപേരും സുധാകരപക്ഷത്തില്പ്പെട്ടവരാണ്. നടപടിക്കു വിധേയനായ സംസ്ഥാന ജനറല്‍ സെക്രട്ടറി സുധാകരന്റെ വിശ്വസ്തനാണ്. വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്നതിന്റെ പേരിലാണ് നടപടി. എന്നാല്‍ വിശദീകരണം ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെയാണ് നടപടിയെന്നു നടപടിക്ക് വിധേയരായവര്‍ കെ.പി.സി.സിക്ക് പരാതി നല്കി.
സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നയുടന്‍തന്നെ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച കെ.പി.സി.സി. പ്രസിഡന്റിന്റെ നടപടിയില്‍ വി.ഡി. സതീശനും കൂട്ടരും അതൃപ്തിയിലുമായിരുന്നു. എന്നാല്‍, കെ.എസ്.യുവില്‍ നിന്നും ഇത്തരം ഒരു സംഭവം ഉണ്ടാകുമ്പോള്‍ നടപടി സ്വീകരിക്കേണ്ടത് കെ.പി.സി.സിയാണെന്ന വാദമാണ് സുധാകരപക്ഷം മുന്നോട്ടുവയ്ക്കുന്നത്.
കെ.എസ്.യു പ്രസിഡന്റ് കെ.പി.സി.സി നിര്‍വാഹകസമിതിയുടെ കൂടി ഭാഗമാണ്. ആ സാഹചര്യത്തില്‍ പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ നടപടി തീരുമാനിക്കേണ്ടത് എന്നതാണ് അവരുടെ വാദം. പഠനശിബിരത്തിലേക്ക് കെ.പി.സി.സി. പ്രസിഡന്റിനെ ക്ഷണിക്കാത്തത് വലിയ വീഴ്ചയാണെന്ന് അന്വേഷണ കമ്മിഷന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.






