
ലണ്ടന്‍ : സൂപ്പര്ധനികരും സൂപ്പര്ദരിദ്രരും തമ്മിലുള്ള വിടവ് മുമ്പത്തേതിനേക്കാള്‍ വലുതാകുന്നു. 3.6 ബില്യണ്‍ ജനങ്ങളെയും കടപ്പെടുത്തിക്കൊണ്ട് ലോകത്തിന്റെ മുഴുവന്‍ സമ്പത്തയില് പകുതിയും കയ്യാളുന്നത് എട്ട് സമ്പന്നരുടെ കൈകളിലെന്ന് റിപ്പോര്‍ട്ട്. ബില്‍ഗേറ്റ്സും മൈക്കല്‍ ബ്ളുംബെര്ഗും ഈ എട്ടുപേരില്‍ പെടുന്നെന്നും തിങ്കളാഴ്ച ഓക്സാം പുറത്തുവിട്ട വിശകലനത്തിലാണ് പറഞ്ഞിരിക്കുന്നത്.
ദരിദ്രരും ധനികരും തമ്മിലുള്ള അകലം കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടിയെന്നും വാചകമടിക്കാതെ പ്രവര്‍ത്തിയില്‍ കൂടുതല്‍ വ്യാപൃതരാകണമെന്നും ഡാവോസിലെ സ്വിസ് സ്കൈ റിസോര്‍ട്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജന സംഘടന വ്യക്തമാക്കി. ഇത്തരം അസമത്വങ്ങള്‍ പെരുകിയാല്‍ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുക, ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ ജയിക്കുക തുടങ്ങിയ രാഷ്ട്രീയ സാമ്പത്തിക സാമൂഹികമാറ്റങ്ങള്‍ക്ക് കാരണമായി മാറുമെന്നും പറഞ്ഞു.
അസമത്വം ദശലക്ഷക്കണക്കിന് പേരെയാണ് ദാരിദ്രക്കെണിയില് പെടുത്തിയിരിക്കുന്നത്. ജനസംഖ്യയിലെ പത്തിലൊന്ന് പേര്‍ക്ക് അന്നത്തിടം കഴിക്കാനുള്ള രണ്ടു ഡോളര്‍ പോലും കണ്ടെത്താന്‍ കഴിയുന്നില്ലെന്നും ഓക്സ്ഫാം ഇന്റര്‍നാഷണലിന്റെ എക്സിക്യുട്ടീവ് വിന്നി ബ്യാന്നിമാ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പകുതിയലധികം സ്വത്തും 62 പണക്കാര് കയ്യടക്കിയിരിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഫോബ്സിന്റെ റിപ്പോര്‍ട്ട് വെച്ച് 2016 മാര്‍ച്ചില്‍ പുറത്തുവിട്ട പട്ടികയില്‍ ബില്‍ഗേറ്റ്സിന്റെ മാത്രം സമ്പത്ത് 75 ബില്യണ്‍ ഡോളറായിരുന്നു. ഫാഷന്‍ ഹൗസ് ഇന്‍ഡിടെക്സ് സ്ഥാപകന്‍ അമാന്‍ഷിയോ ഒര്‍ട്ടേഗ, ധാനകാര്യ വിദഗ്ദ്ധന് വാറന്‍ ബുഫേ, മെക്സിക്കന്‍ ബിസിനസുകാരന് കാര്‍ലോസ് സ്ളിം ഹേലു, ആമസോണ്‍ തലവന്‍ ജെഫ് ബെസോസ്, ഫേസ്ബുക്ക് സൃഷ്ടാവ് മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഒറാക്കിളിന്റെ ലാറി എലിസണ്‍, മുന്‍ ന്യൂയോര്‍ക്ക് മേയര്‍ ബ്ളുംബര്‍ഗ് എന്നിവരാണ് മറ്റുള്ളവര്‍.






