
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പരീക്ഷയുടെ ഉത്തരക്കടലാസ് നോക്കുന്ന അധ്യാപികയുടെ വീഡിയോയാണ് വലിയ വിവാദങ്ങള്‍ക്ക് കാരമായിത്തീര്ന്നിരിക്കുന്നത്. ബിഹാറിലെ പാടലിപുത്ര യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസാണ് അധ്യാപിക നോക്കുന്നത്. അധ്യാപിക തന്നെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര് അധ്യാപികയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
സംഭവത്തിന് പിന്നാലെ അധ്യാപികയ്ക്കെതിരെ അധികൃതര്‍ നടപടിയെടുക്കുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. വീഡിയോയില്‍ ഉത്തരകടലാസിലെ ഓരോ പേജും കൃത്യമായി പരിശോധിക്കാതെ അധ്യാപിക മാര്ക്കിട്ടുപോകുന്നത് കാണാം. വീഡിയോയുടെ പശ്ചാത്തലത്തില്‍ മറ്റ് അധ്യാപകരും ഉത്തരകടലാസുകള്‍ നോക്കുന്നത് കാണാം. അധ്യാപിക പരീക്ഷാ പേപ്പര്‍ നോക്കുന്ന മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
അധ്യാപകര്‍ ഉത്തരകടലാസ് നോക്കുന്നത് ഗൗരവത്തോടെയാണോയെന്ന് ചോദ്യം ചെയ്ത് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.'' 3 മണിക്കൂര്‍ കൊണ്ട് ഒരു വിദ്യാര്‍ത്ഥിയെഴുതിയ കാര്യങ്ങള്‍ വെറും 30 സെക്കന്റ് കൊണ്ട് പരിശോധിച്ചു'', ഒരാള്‍ കമന്റ് ചെയ്തു.
''അവര്‍ ശരിക്കും ആ ഉത്തരകടലാസില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിക്കുന്നുണ്ടോ?,'' മറ്റൊരാള്‍ ചോദിച്ചു. ഇതാണ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരം, മറ്റൊരാള്‍ പരിഹസിച്ചു.
पीपीयू एग्जाम का कॉपी जांचने का रील्स इंस्टाग्राम पर वायरल, मैडम पर FIR दर्ज। pic.twitter.com/pv14DIwKsA
— Educators of Bihar (@BiharTeacherCan) May 26, 2024






