ബോളിവുഡിലെ സെലിബ്രിറ്റികളുടെ പ്രണയവും പ്രണയത്തകര്‍ച്ചയുമൊക്കെ സ്ഥിരം വാര്‍ത്തകളാണ്. ചിലരത് വളരെ എളുപ്പത്തില്‍ നേരിടുമ്പോള്‍ മറ്റ് ചിലരെയത് വലിയ തോതില്‍ ബാധിക്കും. ബോളിവുഡ് പ്രണയങ്ങള്‍ക്കിടയില്‍ അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും തമ്മിലുള്ള പ്രണയവും ഡേറ്റിംഗുമൊക്കെ അടുത്ത കാലത്തായി ബോളിവുഡില്‍ നിറയുന്ന വാര്‍ത്തയായിരുന്നു. എന്നാല്‍ അടുത്തിടെയായി ഇവര്‍ രണ്ടാളും പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
ഇപ്പോഴിതാ ഈ വാര്‍ത്തയെ സത്യമാക്കുന്ന തരത്തിലുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. സെലിബ്രിറ്റി താരങ്ങളുടെ ഉറ്റസുഹൃത്തുായ ഓറി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട ഒരു വീഡിയോയാണ് ഇതിന് കാരണമായത്. പലരോടും ‘ഈ വാരാന്ത്യത്തിൽ എന്താണ് നഷ്ടപ്പെട്ട‘തെന്ന് ഓറി ചോദിക്കുന്നതാണ് വീഡിയോ. അക്കൂട്ടത്തില്‍ ഒരാള്‍ അനന്യ പാണ്ഡെയാണ്. അനന്യ അതിനുള്ള ഉത്തരമായി പറഞ്ഞത്, ‘‘എനിക്ക് എന്റെ ആത്മാവ് നഷ്ടപ്പെട്ടു...’’ എന്നാണ്. ഇത് പറയുമ്പോള്‍ അനന്യയുടെ കണ്ണുകളില്‍ നിറഞ്ഞ സങ്കടം കാണാം. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ പലരും ഇതിന് താഴെ കമന്റുകള്‍ ഇടുന്നുണ്ട്.

പലരും അനന്യയെ പിന്തുണച്ച് കമന്റുകളിടുന്നുണ്ട്. ‘പെൺകുട്ടി, കരുത്തോടെ തിരിച്ചുവരൂ, ഞങ്ങൾക്ക് നിന്നെ മനസ്സിലാകുന്നു അനന്യ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ ഇഷ്ടപ്പെടുന്നത് ചെയ്യുക, യഥാർത്ഥത്തിൽ നിങ്ങളെ പരിപാലിക്കുന്ന ആളുകളുമായി ജീവിക്കുക. നിങ്ങളാണ് ഏറ്റവും നല്ലത്...’ എന്നതടക്കമാണ് കമന്റുകള്‍.
കഴിഞ്ഞ രണ്ട് വർഷമായി അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും ഡേറ്റിംഗിലായിരുന്നു. ഈ വർഷം മാർച്ചിൽ താരങ്ങള്‍ വേർപിരിഞ്ഞതായി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അഭിനേതാക്കളുടെ അടുത്ത സുഹൃത്ത് അവർ വേർപിരിഞ്ഞതായും അവരുടെ വേർപിരിയൽ ഞെട്ടിക്കുന്നതായും പരാമർശിച്ചിരുന്നു.
അഭിനേത്രിയായ നേഹ ധൂപിയ അവതരിപ്പിക്കുന്ന നോ ഫില്‍ട്ടര്‍ നേഹ എന്ന പരിപാടിയിലും അനന്യ തന്റെ മനസ്സ് തുറന്നിരുന്നു. പേര് വെളിപ്പെടുത്താതെ തന്റെ ബോയ്ഫ്രണ്ടിനെക്കുറിച്ചും തന്റെ ഇടപെടലിനെക്കുറിച്ചും അനന്യ സംസാരിച്ചു. ‘‘പങ്കാളി ഫോൺ എടുക്കാത്തപ്പോൾ അമിതമായി വിളിക്കും. പങ്കാളി ഫോൺ എടുത്തില്ല. ഞാൻ 50 മുതൽ 75 തവണ വരെ വിളിച്ചു, ഈ പെരുമാറ്റത്തിന് കാരണം അമിതമായ ഉത്കണ്ഠയാണ്...’’ അനന്യ സങ്കടത്തോടെ പറയുന്നു.

Comments