
ഓഫ് സ്ക്രീനിലും അല്ലാതെയും ആരാധകരെ എന്റർടെയ്ൻ ചെയ്യുന്നതിൽ ഒരിക്കലും പിന്നോട്ട് പോകാത്ത താരമാണ് ബോളിവുഡ് നടി കരീന കപൂർ. ഫാഷൻ രംഗത്തു തിളങ്ങാൻ കിട്ടുന്ന അവസരങ്ങളും കരീന ഒരിക്കലും വെറുതെ കളയാറില്ല. ലക്ഷ്വറി ബ്രാൻഡായ ബൾഗാരിയുടെ അലേഗ്ര പെർഫ്യൂമിൻ്റെ ലോഞ്ചിനെത്തിയ താരം ഇത്തവണയും ആരാധകരെ നിരാശരാക്കിയില്ല. ഹോളിവുഡ് ക്ലാസിക് കളക്ഷനിൽ നിന്നുള്ള ഗൗൺ ധരിച്ചാണ് കരീന എത്തിയത്. ചിത്രങ്ങൾ കരീന തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.
വിവിയെന്നെ വെസ്റ്റ് വുഡിൻ്റെ 1998ലെ സ്പ്രിങ് സമ്മർ കളക്ഷനിൽ നിന്നുള്ള 'ടൈഡ് ടു ദി മാസ്റ്റ്' കളക്ഷനിൽ നിന്നുള്ളതാണ് ഈ ഔട്ടഫി.റ്റ് ബോളിവുഡ് സിനിമ താരം മാർഗറ്റ് റോബി എഎസിറ്റിഎ അവാർഡ് ഫങ്ഷനിൽ ഇതേ ഗൗൺ ധരിച്ചിരുന്നു.
ഓഫ് ഷോൾഡറും, ഷിമ്മറിങ് സീക്വൻസും, ഉൾപ്പെടുന്ന ലോങ് ഗൗണാണിത്. ഡയമണ്ട് ഇയർ റിങ്ങും വളകളും മോതിരവുമാണ് ഔട്ട്ഫിറ്റിനൊപ്പം നൽകിയിരിക്കുന്ന അക്സസറികൾ. വെറ്റ് കളറിലുള്ള നെയ്ൽ പോളിഷും തിരഞ്ഞെടുത്തിരിക്കുന്നു.
ഗ്ലോസ്സി മേക്കപ്പാണ് കരീനയുടെ ഷിമ്മറിങ് ലുക്കിൻ്റെ മറ്റൊരു പ്രത്യേകത. ബൾഗാരി പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിലുള്ള സന്തോഷം അറിയിച്ചുകൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.






