
അച്ഛന്റെ ഓര്‍മ്മദിനത്തില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ച് നടി കാവ്യ മാധവന്‍. ' തിരി കെടാതെ തെളിഞ്ഞു നില്‍ക്കുന്ന ഹൃദയദീപമാണ് അച്ഛന്‍. ഇന്ന് അച്ഛന്റെ ഓര്‍മ്മദിനം. പ്രാര്‍ത്ഥനകള്‍', കാവ്യ കുറിച്ചു. കുട്ടിക്കാലത്ത് അച്ഛനൊപ്പം എടുത്ത ചിത്രവും താരം പങ്കുവച്ചു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കാവ്യയുടെ അച്ഛന്‍ പി മാധവന്‍ മരിക്കുന്നത്. കാവ്യയുടെ സിനിമ ജീവിതത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു അച്ഛന്‍ മാധവന്‍. കാസര്‍ഗോഡ് നീലേശ്വരത്ത് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയായിരുന്നു പി മാധവന്‍. പിന്നീട് മകളുടെ പഠനസൗകര്യത്തിനായി ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു.
കലോത്സവ വേദികളില്‍ തുടങ്ങി കാവ്യയുടെ സിനിമ ഷൂട്ടിങ്ങുകള്‍ക്ക് വരെ അച്ഛന്‍ ഒപ്പമുണ്ടായിരുന്നു. പ്രയാസ ഘട്ടങ്ങളില്‍ തനിക്ക് കരുത്തായത് അച്ഛനാണെന്ന് കാവ്യ പല വേദികളിലും പറഞ്ഞിട്ടുണ്ട്.






