
ദിവ്യ ഉണ്ണിയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിത മുഖമാണ് അനിയത്തി വിദ്യ ഉണ്ണിയുടേതും. ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നൃത്ത വേദികളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് വിദ്യ പ്രേക്ഷകര്‍ക്ക് ഏറെ പിരിചിതമായത്. എല്ലാ വിശേഷങ്ങളും വിദ്യ അതിലൂടെ പങ്കിടാറുണ്ട്. വിവാഹാഘോഷചിത്രങ്ങളും അമ്മയായ സന്തോഷവുമെല്ലാം താരം പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ മകള്‍ ശോഭിതയുടെ ചോറൂണിന്റെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് വിദ്യ. ചോറൂണിന് ദിവ്യ ഉണ്ണിയും കുടുംബവും മാതാപിതാക്കളുമെല്ലാം പങ്കെടുത്ത ചിത്രങ്ങളും വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ‘‘29.2.2024- ശോഭിതയുടെ ചോറുണ്ണ്...കുറച്ച് ഫാം ജാമും സേമിയ പായസവും ഇല്ലാതെ എന്ത് ആഘോഷം!...’’ എന്ന് ക്യാപ്ഷനും നല്‍കിയാണ് വിദ്യ ഉണ്ണി ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഗര്‍ഭകാലത്ത് വ്യായാമം ചെയ്യുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോകള്‍ വിദ്യ പങ്കുവച്ചിരുന്നു. പിന്നീട് മകള്‍ ജനിച്ച വിവരവും മകളുടെ ചിത്രങ്ങളുമെല്ലാം വിദ്യ പങ്കുവച്ചിരുന്നു.






