
തിരുവനന്തപുരം; വെള്ളായണി പറക്കാട്ട് കുളത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന് കേസെടുത്തു.കുളത്തില്‍ അശാസ്ത്രീയത പരിഹരിക്കുന്നത് വരെയും ജോലികള്‍ നിര്‍ത്തിവെക്കണമെന്നും രണ്ടാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പക്കണമെന്നും കമ്മീഷന് നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്കി കേസ് ജൂണ്‍ 28ന് കമ്മീഷന് ഓഫീസില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
വേനല്‍ കാലത്ത് വെള്ളം സംഭരിക്കാനെന്ന പേരില്‍ കുളത്തിനുള്ളില്‍ നിര്‍മ്മിച്ചിരുന്ന കിണറില്‍ അകപ്പെട്ടതാണ് കുട്ടികള്‍ മരിക്കാന്‍ ഇടയായതെന്ന് പരാതിയില്‍ പറയുന്നു. നേമം നല്ലാണിക്കല്‍ കടവീട്ടില്‍ നജീ-മെഹര്‍ ദമ്പതികളുടെ മകന് മുഹമ്മദ് ബിലാല്‍ (15), നല്ലാണിക്കല്‍ ഷഫീഖ് മന്‍സിലില്‍ ഷഫീഖ് - റസീന ദമ്പതികളുടെ മകന് മുഹമ്മദ് ഇഹ്സാന്‍ (15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. രണ്ട് ദിവസമായി പെയ്ത മഴയില്‍ കുളത്തില്‍ വെള്ളം നിറഞ്ഞിരുന്നു. കുളത്തിനുള്ളില്‍ ഉണ്ടായിരുന്ന കിണറിലെ ചെളിയില്‍ പുതഞ്ഞാണ് അപകടം സംഭവിച്ചത്.






