
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തുമ്പോള്‍ തൃശൂരില്‍ വിജയം ഉറപ്പാക്കി ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി. 57,857 വോട്ടുകളുടെ ലീഡുമായി കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനം ബിജെപിയ്ക്ക് ആദ്യമായി ലോക്സഭയിലേക്ക് അവസരം നല്കി. തിരുവനന്തപുരത്ത് ബിജെപിയുടെ രാജീവ് ചന്ദ്രശേഖറും പ്രതീക്ഷ നില നിര്‍ത്തുകയാണ്.
തൃശൂരില്‍ ഇതുവരെ 7 ലക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. 70 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സുരേഷ്ഗോപി ഏറെ മുന്നിലാണ്.
കഴിഞ്ഞ രണ്ടു തവണയും പരാജയപ്പെടുകയും പരിഹാസം നേരിടുകയും ചെയ്ത സുരേഷ്ഗോപിയുടെ ഗ്രൗണ്ട് വര്‍ക്കുകള്‍ ഇത്തവണ കൂടുതല്‍ ഫലം ചെയ്തതായിട്ട് വേണം കണക്കാക്കാന്‍. തൃശൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ വന്‍ ആഹ്ളാദപ്രകടനമാണ് നടക്കുന്നത്.
പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ സുരേഷ്ഗോപി ഉണ്ടാക്കിയ മുന്നേറ്റം സ്ഥിരമായി ഉയരുന്ന കാഴ്ചയാണ് തൃശൂരില്‍ നിന്നും കണ്ടത്. എല്‍ഡിഎഫ് ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ കെ. മുരളീധരന് മൂന്നാം സ്ഥാനത്തേക്ക് പോകുന്നതാണ് കണ്ടത്. പലയിടത്തും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ ലീഡ് ഒരിക്കല്‍ പോലും താഴാതെയാണ് സുരേഷ്ഗോപി മുന്നേറ്റം തുടര്‍ന്നത്.
കേരളത്തില്‍ പലയിടത്തും എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോള്‍ ലീഡ് ഒരിക്കല്‍ പോലും താഴാതെയാണ് സുരേഷ്ഗോപി മുന്നേറ്റം തുടര്‍ന്നത്. ബിജെപിയോട് വലിയ രീതിയില്‍ അകല്‍ച്ച പാലിച്ചിരുന്ന കേരള സമൂഹത്തില്‍ സുരേഷ്ഗോപിയുടെ വിജയം ബിജെപി പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതായി മാറും. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി പടിപടിയായി ലീഡ് ഉയര്‍ത്തുകയും സ്്ഥിരമായി നിലനിര്‍ത്തുകയുമാണ്. സുരേഷ്ഗോപിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സുനില്‍കുമാര്‍. കോണ്‍ഗ്രസ് വലിയ പ്രതീക്ഷയോടെ ഇറക്കിയ കെ.മുരളീധരന് മൂന്നാം സ്ഥാനത്താണ്.






