
മനുഷ്യ മനസ്സിനെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് ലോകത്തിന്റെ ഓരോ ഭാഗത്തും നടന്നുക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതേസമയം കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ക്രിമിനലുകള്‍ നടത്തുന്ന പ്രവൃത്തികള്‍ പലപ്പോഴും നമ്മെ ഭയപ്പെടുത്താറുണ്ട്. പ്ലാസ്റ്റിക് കവറുകളിലും മറ്റും മൃതദേഹങ്ങളുടെ ഉദാഹരണങ്ങളും വിരളമല്ല. സമാനമായ രീതിയില്‍ എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മെയ് 31 ന് വാഷിംഗ്ടണ്‍ ഡിസിക്ക് സമീപമുള്ള വിര്‍ജീനിയയിലെ ആര്‍ലിംഗ്ടണില്‍ ആണ് ഈ സംഭവം നടന്നത്. ചത്ത മൃഗത്തിന്റെ ശരീരഭാഗങ്ങള്‍ ഉള്ള ഒരു പ്ലാസ്റ്റിക് ബാഗ് പോലീസ് കണ്ടെത്തി. ഇത് ഒരു നായയുടെ മൃതദേഹം ആണെന്നാണ് ഉദ്യോഗസ്ഥര്‍ ആദ്യം കരുതിയത്. എന്നാല്‍, തുടരന്വേഷണത്തിലാണ് അത് അങ്ങനെയല്ല എന്ന് കണ്ടെത്തിയത്. വഴിയരികില്‍ ഉപേക്ഷിക്കപ്പെടുന്ന നിലയില്‍ കണ്ടെത്തിയ ബാഗ് തുറന്നു നോക്കിയപ്പോഴാണ് പോലീസ് അതിനുള്ളില്‍ ഒരു മൃഗത്തിന്റെ ശരീരഭാഗങ്ങള്‍ കണ്ടത്.
ആദ്യപരിശോധനയില്‍ ഇത് ഒരു നായയുടേതാണെന്നാണ് കരുതിയത്. എന്നാല്‍, തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇതൊരു നായയുടേതല്ല കറുത്ത കരടിയുടേതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കേസില്‍ ഇടപെട്ട അനിമല്‍ വെല്‍ഫെയര്‍ ലീഗ്, ഇത് ഒരു സാധാരണ സംഭവമല്ലെന്ന് വെളിപ്പെടുത്തുകയും വിശദമായി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വിഷയം വഷളായതോടെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വിര്‍ജീനിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്സ്പോര്ട്ടേഷന് (VDOT) കരാറെടുത്ത ഒരു കമ്പനി രംഗത്തെത്തി. പ്രിന്‍സ് വില്യം കൗണ്ടിയില്‍ വെച്ച് തങ്ങളുടെ വാഹനം തട്ടിയാണ് കരടി മരണപ്പെട്ടതെന്നും തുടര്‍ന്ന് തങ്ങളുടെ തൊഴിലാളികള്‍ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് കമ്പനി പറയുന്നത്.
എന്നാല്‍, കരടി എങ്ങനെ ചത്തുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ആര്‍ലിംഗ്ടണിലെ ആനിമല്‍ വെല്‍ഫെയര്‍ ലീഗ് വക്താവ് പറഞ്ഞു. കരടിയെ കൊന്നതെന്ന് കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.






